ലണ്ടൻ: വിമാനത്തിലെ ശുചിമുറിയിൽ വെച്ച് ലൈംഗിക ചേഷ്ടകളിൽ ഏർപ്പെട്ട ദമ്പതികളെ കൈയ്യോടെ പിടികൂടി പുറത്താക്കി ജീവനക്കാർ. ലൂട്ടനിൽ നിന്നും ഇബിസയിലേക്ക് പുറപ്പെട്ട ഈസിജെറ്റ് ഫ്ലൈറ്റിനുള്ളിലായിരുന്നു സംഭവം. വിമാനത്തിന്റെ ശുചിമുറിയുടെ വാതിൽ ഒരു ജീവനക്കാരൻ യാദൃശ്ചികമായി തുറന്നതോടെയാണ് ദമ്പതികൾ പിടിക്കപ്പെട്ടത്.
സംഭവം യാത്രക്കാരിൽ ചിലർ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്. വാതിൽ തുറക്കപ്പെട്ടതിന്റെ ചമ്മലിൽ, വാതിൽ അതിവേഗം വലിച്ചടയ്ക്കുന്ന യുവാവിനെയും വീഡിയോയിൽ കാണാം. ചിലർ ദമ്പതികളെ അനുമോദിക്കുന്നതും ചില സ്ത്രീകൾ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.
സംഭവത്തിന്റെ ഞെട്ടലിൽ എങ്ങനെ പ്രതികരിക്കണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ആദ്യം വിമാന ജീവനക്കാർ. എങ്കിലും സംഭവം കൃത്യസമയത്ത് തന്നെ അവർ പോലീസിനെ അറിയിച്ചു. വിമാനം ഇബിസ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടനെ പോലീസെത്തി ദമ്പതികളെ പിടികൂടുകയും ചെയ്തു.
സെപ്റ്റംബർ 8നായിരുന്നു സംഭവം. വിമാനത്തിനുള്ളിലെ മര്യാദകെട്ട പെരുമാറ്റത്തിനാണ് ദമ്പതിമാർക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന് സ്പാനിഷ് പോലീസ് അറിയിച്ചു.
Discussion about this post