സ്വന്തം സ്വഭാവത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കുക എന്ന് ഏറെ പ്രധാനമാണ്. ഇതിനായി സഹായിക്കുന്ന ഒന്നാണ് ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമുകൾ. ഇതിന് പുറമേ നമ്മുടെ കാഴ്ച, ശ്രദ്ധ എന്നിവ പരിശോധിക്കാനും ഇത്തരം കളികൾ കൊണ്ട് സാദ്ധ്യമാകും. സ്ഥിരമായി ഇത്തരം ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമുകൾ കളിക്കുന്നവർ മികച്ച ഏകാഗ്രതയുള്ളവരായിരിക്കും. ഇത്തരത്തിൽ കാഴ്ചയും ശ്രദ്ധയും പരിശോധിക്കാൻ സഹായിക്കുന്ന ഒരു ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.
സസ്യജാലങ്ങൾ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു നദീ തീരത്തിന്റെ ചിത്രമാണ് ഇത്. നിരവധി മരങ്ങളും ചെടികളുമെല്ലാം ചിത്രത്തിൽ കാണാം. ഒഴുകുന്ന നദിയും ചിത്രത്തിൽ വ്യക്തമാണ്. ഇതിൽ ചില ജീവജാലങ്ങളെയും കാണാം. എന്നാൽ ചിത്രത്തിൽ ആരുമറിയാതെ ഒരു മുയൽ ഒളിച്ചിരിക്കുന്നുണ്ട്. ഈ മുയലിനെ കണ്ടെത്തണം. അങ്ങിനെ കണ്ടെത്തിൽ മികച്ച കാഴ്ച ശക്തിയും ബുദ്ധിശക്തിയും ഉള്ളവരാണെന്നാണ് അർത്ഥം.
ഒൻപത് സെക്കന്റിനുള്ളിൽ വേണം ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മുയലിനെ കണ്ടെത്താൻ. അതുകൊണ്ടു തന്നെ ഭൂരിഭാഗം പേരും മുയലിനെ കണ്ടെത്തുന്നതിൽ പരാജയപ്പെടും. എന്നാൽ കണ്ടു പിടിച്ചാൽ നിങ്ങൾ 20/20 കാഴ്ചയുള്ളവരാണ് എന്നാണ് അതിനർത്ഥം. സൂക്ഷ്മമായ നിരീക്ഷണ പാടവമുള്ളവരുമാണ് നിങ്ങൾ.
ചിത്രത്തിന്റെ ഇടത് ഭാഗത്തുള്ള മരത്തിൽ സൂക്ഷിച്ച് നോക്കിയാൽ നിങ്ങൾക്ക് മുയലിനെ കാണാം. തലകീഴായാണ് ഈ ചിത്രത്തിൽ മുയലുള്ളത്. ഇതും ഇലകൾക്കിടയിലാണ് ഉള്ളത് എന്നതും മുയലിനെ എളുപ്പത്തിൽ കണ്ടെത്തുക അസാദ്ധ്യമാക്കുന്നു.
Discussion about this post