എറണാകുളം : കൊച്ചിയിലെ മസാജ് പാര്‍ലറുകളിലും സ്പാകളിലും പോലീസിന്റെ വ്യാപക റെയ്ഡ്. മസാജ് പാർലറുകളും സ്പാകളും കേന്ദ്രീകരിച്ച് ലഹരി വില്പനയും അനാശാസ്യവും അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോപണമുയർന്നതിനെ തുടർന്നാണ് റെയ്ഡ് . 83 മസാജ് പാര്‍ലറുകളിലും സ്പാകളിലുമാണ് ഒരേസമയം പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ രണ്ട് സ്പാകൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കൊച്ചി നഗരത്തിലെ പല മസാജ് പാർലറുകളിലും സ്പാകളിലും പോലീസ് പരിശോധന തുടരുകയാണ്. പാലാരിവട്ടത്തും കടവന്ത്രയിലും പ്രവർത്തിക്കുന്ന രണ്ട് കേന്ദ്രങ്ങൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ലഹരി വില്പനയും അനാശാസ്യവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഇത്തരം കേന്ദ്രങ്ങൾ താവളം ആകുന്നു എന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉണ്ട്.
പോലീസ് പരിശോധനയിൽ പല കേന്ദ്രങ്ങളും അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സിന്തറ്റിക് ലഹരി അടക്കമുള്ള പല മാരക ലഹരി മരുന്നുകളുടെയും വിൽപ്പന പലയിടങ്ങളിലും മസാജ് പാർലറുകളും സ്പാകളും കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
Discussion about this post