ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകരെ ബഹിഷ്‌കരിക്കാനുള്ള ഇൻഡിയ സഖ്യത്തിന്റെ ത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ അനുസ്മരിപ്പിക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനവും മാദ്ധ്യമപ്രവർത്തകർക്കെതിരായ ഭീഷണിയും ബഹിഷ്‌കരണവുമെല്ലാം അവരുടെ രാഷ്ട്രീയത്തെ തുറന്നുകാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാദ്ധ്യമങ്ങൾക്കെതിരായ ഭീഷണിയാണ് ഈ തീരുമാനമെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. ഇൻഡിയ സഖ്യം രണ്ട് കാര്യങ്ങളിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഒന്ന് സനാതന ധർമ്മത്തെ തകർക്കുക എന്ന ലക്ഷ്യം, മറ്റൊന്ന് മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുക എന്നതാണ്. അവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുക, പത്ര പ്രവർത്തകരെ ഭീഷണിപ്പെടുത്തുക ഇതൊക്കെയാണ് അവരുടെ പരിപാടികൾ. അടിയന്തരാവസ്ഥക്കാലത്തെ ചിന്താഗതിയാണ് അവർക്ക് എല്ലാവർക്കുമെന്നും ജെപി നദ്ദ വിമർശിച്ചു.
ഇൻഡിയ സഖ്യത്തിന്റെ തീരുമാനം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന മേശം മാനസികാവസ്ഥയെ ആണ് വെളിവാക്കുന്നതെന്ന് ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചില മാദ്ധ്യമങ്ങളെ ബഹിഷ്‌കരിക്കാനുള്ള ഇൻഡിയ സഖ്യത്തിന്റെ തീരുമാനം അടിയന്തരാവസ്ഥ കാലത്തെ അടിച്ചമർത്തലുകളയാണ് ഓർമ്മിപ്പിക്കുന്നത്. അവരുടെ ശരിക്കുള്ള മാനസികാവസ്ഥയെ ആണ് ഇത് വെളിവാക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് മാദ്ധ്യമങ്ങൾക്ക് ഏതു രീതിയിലാണ് കൂച്ചുവിലങ്ങ് ഇട്ടതെന്ന് നമ്മളെല്ലാവരും കണ്ടതാണ്. അതേ പ്രതികാര മനോഭാവത്തോടെയാണ് ഇൻഡിയ സഖ്യം ഇന്ന് പ്രവർത്തിക്കുന്നത്.
Discussion about this post