കോഴിക്കോട് : സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ്പ പരിശോധനയില്‍ 11 സാമ്പിളുകള്‍ കൂടി ഇന്ന് നെഗറ്റീവായി. ഇതോടെ ഇതുവരെ പരിശോധിച്ച 94 സാംപിളുകള്‍ നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ മെഡിക്കല്‍ കോളജില്‍ 21 പേരാണ് ഐസലേഷനിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
“ഐഎംസിഎച്ചില്‍ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. നിപ്പ ബാധിച്ചിട്ടുള്ളവര്‍ ചികിത്സയിലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ നിലവില്‍ വന്നിട്ടുണ്ട്. പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ചികിത്സയിലിരിക്കുന്നവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ആദ്യം മരിച്ച വ്യക്തിയുടെ മകന്‍ വെന്റിലേറ്ററിലാണെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അവസാനം പോസിറ്റീവ് ആയ വ്യക്തിയുടെ സമ്പര്‍ക്ക വിവരങ്ങള്‍ ഇന്ന് ലഭ്യമാകും. മുപ്പതാം തീയതി മരിച്ച വ്യക്തിക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നു പരിശോധിക്കുന്നുണ്ട്”, മന്ത്രി പറഞ്ഞു
കോഴിക്കോട് ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെ യോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കൂടാതെ രോഗികളെ എത്തിക്കുന്നതിനായി കൂടുതല്‍ ആംബുലന്‍സുകള്‍ നിയോഗിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലെ സാംപിള്‍ ശേഖരണം ഇന്ന് പൂര്‍ത്തിയാക്കും. എല്ലാവരെയും ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി പരിശോധിക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post