ഗാസിയാബാദ്: ട്രെഡ് മില്ലിൽ ഓടുന്നതിനിടെ കുഴഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ ജിമ്മിലായിരുന്നു സംഭവം. വ്യായാമത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് കുമാർ സിംഗ് കുഴഞ്ഞു വീണ് മരിച്ചത്.
സിദ്ധാർത്ഥ് ട്രെഡ് മില്ലിൽ ബോധരഹിതനായി വീഴുന്നതിന്റെയും മരണപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ ജിമ്മിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. യുവാവ് വീണയുടൻ ട്രെഡ് മിൽ ഓഫാക്കി ജിം അധികൃതർ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മാതാപിതാക്കളുടെ ഏക മകനായ സിദ്ധാർത്ഥ് നോയിഡയിലെ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. അച്ഛനൊപ്പമാണ് സിദ്ധാർത്ഥിന്റെ താമസം. അമ്മ ബിഹാറിലെ സർക്കാർ സ്കൂളിൽ അദ്ധ്യാപികയാണ്. മരണത്തിന് പത്ത് മിനിറ്റ് മുൻപ് സിദ്ധാർത്ഥ് അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ജിം നിലവിൽ അടച്ചിട്ടിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post