എറണാകുളം : എക്സൈസ് നടത്തിയ പരിശോധനയിൽ സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിൽ നിന്നും 8 ലിറ്റർ വാറ്റു ചാരായയും വാഷും പിടികൂടി. ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് നിന്നുമാണ് വാറ്റു ചാരായം കണ്ടെത്തിയത്. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ജോയ് ആന്റണിയുടെ വീട്ടിൽ നിന്നുമാണ് ചാരായയും വാഷും പിടികൂടിയത്.
പ്രതിയായ പോലീസുകാരൻ ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണ്. വാറ്റുചാരായത്തോടൊപ്പം 35 ലിറ്റർ വാഷും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീടിനോടു ചേർന്നുള്ള ഷെഡിൽ നിന്നാണ് ചാരായവും വാഷും പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇവിടെ പരിശോധന നടത്തിയത്.
പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസ്സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒളിവിൽ പോയിട്ടുള്ള പോലീസുകാരനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.
Discussion about this post