കോഴിക്കോട് : ലഹരിമരുന്ന് മാഫിയയുമായി ബന്ധം പുലർത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ എം.ബി.രജിലേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ലഹരിമരുന്ന് കേസിലെ പ്രതിക്കൊപ്പം പോലീസ് ഉദ്യോഗസ്ഥൻ നിൽക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കൂടത്തായി ലഹരിമരുന്ന് സംഘം നാട്ടുകാരെയും പോലീസിനെയും ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ അയൂബ് ഖാന്റെ തോളിൽ കയ്യിട്ട് നിൽക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രമാണ് പ്രചരിച്ചത്. ഇത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്.
Discussion about this post