ലക്‌നൗ: ഉത്തർപ്രദേശിൽ ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി നിസ്‌കരിച്ച് മുസ്ലീം സ്ത്രീയും മകളും. സംഭവത്തിൽ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരോട് ക്ഷേത്രത്തിൽ നിസ്‌കരിക്കാൻ നിർദ്ദേശിച്ച മൗലവിയും അറസ്റ്റിലായിട്ടുണ്ട്.
ബറേലി ജില്ലയിലെ കേസർപൂർ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. നസീറ (38), മകൾ സബീന (19), മൗലവി ചമൻ ഷാ മിയാൻ എന്നിവരെയാണ് ഭൂട്ട പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. .
ചമൻ ഷായുടെ നിർദേശപ്രകാരമാണ് എത്തിയതെന്നും, ഇവിടെ ഇരുന്ന് നിസ്‌കരിച്ചാൽ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് മൗലവി പറഞ്ഞിരുന്നതായും ഇവർ ഗ്രാമവാസികളോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇരുവരെയും ഗ്രാമവാസികൾ തടയാൻ ശ്രമിച്ചെങ്കിലും ഇവർ നിസ്‌കാരം തുടരുകയായിരുന്നു.
Discussion about this post