ഇസ്ലാമാബാദ്; സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ കുടുംബത്തെ ഉപേക്ഷിച്ച് പോയ അഞ്ജു തിരികെ ഇന്ത്യയിലേക്ക്.ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാൽ അവർ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും പാക് സ്വദേശിയായ ഭർത്താവ് നസറുല്ല (29) യാണ് വെളിപ്പെടുത്തിയത്. അടുത്ത മാസത്തോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം.
പാകിസ്താനിൽ എത്തിയ ശേഷം ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തിരുന്നു.2007ൽ രാജസ്ഥാൻ സ്വദേശിയായ അരവിന്ദനെ അഞ്ജു വിവാഹം കഴിച്ചിരുന്നു. ഇതിൽ ഇവർക്ക് 15 വയസ്സുള്ള മകളും ആറ് സയസ്സുള്ള മകനുമുണ്ട്.
അഞ്ജുവിനെതിരെ പിതാവ് ഗയാ പ്രസാദ് തോമസ് രംഗത്ത് വന്നിരുന്നു. ‘രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ പോയി. മക്കളെ കുറിച്ചു പോലും അവൾ ചിന്തിച്ചില്ല. അവൾക്ക് ഇത് ചെയ്യണമെങ്കിൽ, അവൾ ആദ്യം വിവാഹമോചനം നേടണമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അവൾ ജീവനോടെ ഇല്ലെന്നായിരുന്നു പ്രതികരണം.
Discussion about this post