ചെന്നൈ: നയൻതാര നായികയായ ആദ്യ ബോളിവുഡ് ചിത്രം ജവാന്‍ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴാ താരത്തിന്റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ണാങ്കട്ടി സിന്‍സ് 1960 എന്നാണ് നയൻസിന്റെ പുതിയ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. തമിഴിലെ പ്രശസ്ത യൂട്യൂബര്‍ ഡ്യൂഡ് വിക്കിയാണ് ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രിന്‍സ് പിക്ചേര്‍സിന്‍റെ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാറാണ് മണ്ണാങ്കട്ടി സിന്‍സ് 1960 നിര്‍മ്മിക്കുന്നത്. ചിത്രം ഒരു കോമഡി എന്‍റര്‍ടെയ്നര്‍ ആയിരിക്കും എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സെപ്തംബര്‍ 18ന് പുറത്തിറക്കി. ആര്‍ഡി രാജശേഖറായിരിക്കും ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സീൻ റോൾഡൻ ആണ്. ജി മദന്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. യോഗി ബാബു, ദേവ ദര്‍ശിനി, ഗൌരി കൃഷ്ണ, നരേന്ദ്ര പ്രശാന്ത് എന്നിവർ ആയിരിക്കും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
സൂപ്പര്‍ഹിറ്റ് ചിത്രമായ ജവാന് ശേഷം നയൻതാരയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘ഇരൈവന്‍’ ആണ്. ജയം രവി ആണ് ഇരൈവനിൽ നായകനായി എത്തുന്നത്.
ബോളിവുഡിലെ ആദ്യ ചിത്രം തന്നെ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിന്റെ സന്തോഷത്തിലുള്ള ലേഡി സൂപ്പർസ്റ്റാർ ആരാധകർ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തെയും ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത്.
Discussion about this post