ബെയ്ജിംഗ് : വിദേശകാര്യ മന്ത്രി ക്വിൻ ഗാംഗിനെ ചൈന പുറത്താക്കിയതിന് കാരണം അദ്ദേഹത്തിന് അമേരിക്കയിൽ ഒരു അവിഹിത ബന്ധം ഉണ്ടായിരുന്നത്കൊണ്ടെന്ന് വെളിപ്പെടുത്തൽ. ഈ വർഷം ജൂലൈയിലാണ് ക്വിൻ ഗാംഗിനെ ചൈന വിദേശകാര്യ മന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നത്. തുടർന്ന് മുൻ വിദേശകാര്യ മന്ത്രി ആയിരുന്ന വാങ് യി വീണ്ടും സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
ക്വിനിനെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ ജീവിതശൈലിയിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയതായി ഓഗസ്റ്റിൽ ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. ക്വിനിനെ പുറത്താക്കാനുള്ള കാരണം അമേരിക്കൻ യുവതിയുമായുള്ള അദ്ദേഹത്തിന്റെ അവിഹിത ബന്ധമാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്വിൻ ഗാംഗ് വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റ് ഏഴു മാസങ്ങൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിനെ പുറത്താക്കിയത്.
ക്വിൻ ഗാംഗ് അമേരിക്കൻ അംബാസിഡർ ആയിരുന്ന കാലത്താണ് ഈ അവിഹിതബന്ധം ആരംഭിക്കുന്നതെന്നും ഈ ബന്ധത്തിൽ അദ്ദേഹത്തിന് ഒരു കുഞ്ഞുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചൈനയുടെ മുഖ്യ സാമ്പത്തിക, ഭൗമരാഷ്ട്രീയ എതിരാളിയായ അമേരിക്കയുമായി ക്വിൻ ഗാംഗ് ഇത്തരത്തിൽ ഒരു ബന്ധം ഉണ്ടാക്കിയത് വഴി ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച നടത്തിയെന്നാണ് ചൈനയുടെ ആരോപണം.
Discussion about this post