കിങ് ഓഫ് കൊത്ത’ യുടെ സംവിധായകൻ അഭിലാഷ് ജോഷിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് കമൽഹാസന്റെയും വിജയ്‌യുടെയും ആരാധകർ. അഭിലാഷ് ജോഷി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ‘കിങ് ഓഫ് കൊത്ത’ സിനിമയ്ക്കു നേരെ റിലീസ് ദിനം മുതൽ പ്രേക്ഷക വിമർശനങ്ങൾ ഉണ്ടായിരുന്നു.
ദുൽഖർ സിഗരറ്റ് വലിക്കുന്ന രംഗത്തിനു നേരെയും പരിഹാസമുണ്ടായി. ലോലിപോപ്പ് കഴിക്കുന്നതുപോലെയാണ് ഈ രംഗത്തിൽ എന്നായിരുന്നു ചില നിരൂപകരുടെ വിമർശനം. ഇത് സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ച ചര്‍ച്ചയായതിന് പിന്നാലെയാണ് വിഷയത്തിൽ ഒളിയമ്പുകളുമായി സംവിധായകന്‍ അഭിലാഷ് ജോഷി രംഗത്തുവന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സിനിമയിൽ നായകൻ കമല്‍ഹാസന്‍ സിഗരറ്റ് വലിക്കുന്ന രംഗവും, ഇറങ്ങാനിരിക്കുന്ന ലോകേഷിന്റെ പുതിയ ചിത്രം ലിയോവില്‍ അര്‍ജുന്‍ സിഗരറ്റ് വലിക്കുന്ന രംഗവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയ അഭിലാഷ് ജോഷി അതിന്റെ മുകളിൽ ‘ലോലിപോപ്പ് എന്നെഴുതി ചോദ്യചിഹ്നവും ഇട്ടിരിക്കുന്നു’. ഈ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് വിജയ്–കമൽ ആരാധകരുടെ എതിർപ്പിനടയാക്കിയത്.












