സൈനിക സംവിധാനങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സജീവമായി ചർച്ചകൾ നടത്തി വരികയാണെന്ന് പെന്റഗൺ. ഐഎസ്ആറുമായി ബന്ധപ്പെട്ട മേഖലകളിൽ സൈനിക സംവിധാനങ്ങൾ ഉത്പാദിപ്പിക്കുന്നതിനെ കുറിച്ച് കേന്ദ്രസർക്കാരുമായി ചർച്ചയിലാണ്. ഇന്ത്യയുമായി പ്രതിരോധ സംഭരണ കരാർ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും സൗത്ത് ഏഷ്യ പോളിസി ഡയറക്ടർ സിദ്ധാർത്ഥ് അയ്യർ പറഞ്ഞു.
പ്രതിരോധ സംഭരണ കരാർ വഴി യുഎസ്, ഇന്ത്യ പ്രതിരോധ വ്യവസായങ്ങൾക്ക് വിപണി പ്രവേശനം കൂട്ടാനും കാര്യക്ഷമമാക്കാനും അനുവാദം കിട്ടും. ഇന്ത്യയും യുഎസും തമ്മിലുള്ള ഈ പ്രതിരോധ ബന്ധം പെന്റഗണിന്റെ മുൻഗണനകളിലൊന്നാണ്. ഇന്തോ പസഫിക്കിൽ അടക്കം യുഎസ്-ഇന്ത്യ ബന്ധത്തിന് ഏറെ പ്രസക്തിയുണ്ട്. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ഉത്പ്പാദന ശേഷി മെച്ചപ്പെടുത്താനുള്ള സഹായങ്ങളടക്കം ഈ ബന്ധത്തിലൂടെ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരാറിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുകൂട്ടർക്കും വ്യക്തമായ ബോധ്യമുണ്ട്. സർക്കാരുകൾ വ്യവസായവുമായി ബന്ധപ്പെട്ട് തമ്മിൽ വളരെ അടുത്ത് പ്രവർത്തിക്കേണ്ടതുണ്ട്. അമേരിക്കയ്ക്ക് സ്വന്തമായുള്ള അത്യാധുനിക ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിലേക്ക് ഇന്ത്യയ്ക്ക് കൂടിയുള്ള പങ്കാളിത്തം ഈ കരാർ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post