ഏവർക്കും ഇഷ്ടമുള്ള ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. നമ്മുടെ ഏകാഗ്രത, വ്യക്തിത്വം, കാഴ്ചശക്തി എന്നിവയെക്കുറിച്ച് സ്വയം തിരിച്ചറിയാൻ ഇത്തരം ഗെയിമുകൾ നമ്മെ സഹായിക്കുന്നു. ഇത്തരത്തിൽ നമ്മുടെ കാഴ്ച ശക്തിയെ പരീക്ഷിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമാണ് താഴെ നൽകിയിരിക്കുന്നത്.
ഒരു കടൽ തീരത്ത് കൂട്ടമായി നിൽക്കുന്ന താറാവ് കുഞ്ഞുങ്ങളുടെ ചിത്രമാണ് ഇത്. ഇവയിൽ ചിലത് കടലിൽ നീന്തുന്നതായും ചിത്രത്തിൽ കാണാം. എന്നാൽ താറാവ് കുഞ്ഞുങ്ങൾ മാത്രമല്ല ഈ ചിത്രത്തിലുള്ളത്. മറ്റൊരാളു കൂടി ചിത്രത്തിൽ ആരുമറിയാതെ ഒളിച്ചിരിക്കുന്നുണ്ട്. അത് എന്താണെന്ന് കണ്ടെത്തുകയാണ് ചെയ്യേണ്ടത്.
മഞ്ഞ നിറത്തിലുള്ള താറാവുകൾക്കിടയിൽ അതേ നിറത്തിലുള്ള കോഴിക്കുഞ്ഞാണ് ഒളിച്ചിരിക്കുന്നത്. ഈ കോഴിക്കുഞ്ഞിനെ കണ്ടെത്തുകയാണ് ഗെയിം. കേൾക്കുമ്പോൾ എളുപ്പമെന്ന് തോന്നുമെങ്കിലും കോഴിക്കുഞ്ഞിനെ കണ്ടെത്തുന്നതിൽ ഭൂരിഭാഗം പേരും പരാജയപ്പെടാറാണ് പതിവ്. എട്ട് സെക്കന്റിൽ വേണം നിങ്ങൾ കോഴിക്കുഞ്ഞിനെ കണ്ടെത്താൻ.
നിശ്ചിത സമയത്തിനുള്ളിൽ നിങ്ങൾ കോഴി കുഞ്ഞിനെ കണ്ടെത്തിയാൽ മികച്ച ഏകാക്രതയും കാഴ്ച ശക്തിയുമുണ്ടെന്നാണ് അതിനർത്ഥം. പരാജയപ്പെട്ടാൽ നിങ്ങൾ ഏകാഗ്രത കുറവുള്ളവരും മികച്ച കാഴ്ച ശക്തി ഇല്ലാത്തവരാണെന്നുമാണ് അർത്ഥം. ചിത്രത്തിന്റെ ഇടത് ഭാഗത്തായി അരികിലേക്ക് ചേർന്നാണ് കോഴിക്കുഞ്ഞ് നിൽക്കുന്നത്.
Discussion about this post