പാലക്കാട്: ഇത്തവണത്തെ ഓണം ബംപർ കോയമ്പത്തൂർ സ്വദേശിയ്‌ക്കെന്ന് സൂചന. കോയമ്പത്തൂർ അന്നൂരിൽ താമസിക്കുന്ന നടരാജൻ ആണ് ഒന്നാം സമ്മാനത്തിന് അർഹനയാത് എന്നാണ് ടിക്കറ്റ് വിറ്റ ലോട്ടറി ഏജൻസിയിൽ നിന്നും ലഭിച്ച വിവരം. 25 കോടിയാണ് ഒന്നാം സമ്മാനം.
വാളായാറിൽ പ്രവർത്തിക്കുന്ന ബാവ ലോട്ടറി ഏജൻസി വിറ്റ ടിഇ 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 15ാം തിയതിയായിരുന്നു നടരാജൻ ഇവിടെയെത്തി ടിക്കറ്റ് വാങ്ങിയത്. 10 ടിക്കറ്റുകളാണ് അദ്ദേഹം വാങ്ങിയത്. വിൽപ്പനയ്ക്ക് വേണ്ടിയാണോ വാങ്ങിയത് എന്ന് സംശയവും ഏജൻസിയിലെ ജീവനക്കാർ ഉന്നയിക്കുന്നുണ്ട്. ഇതുവരെ നടരാജൻ ബന്ധപ്പെട്ടിട്ടില്ലെന്നാണ് ലോട്ടറി ഏജൻസിയിലെ ജീവനക്കാർ പറയുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിയ്ക്കായിരുന്നു ഓണം ബംപർ നറുക്കെടുത്തത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് നറുക്കെടുത്തത്.
Discussion about this post