പാലക്കാട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് വന്ദേഭാരത് ട്രെയിൻ ചെന്നൈയിൽ നിന്ന് പാലക്കാടെത്തി. രാത്രി പത്തരയോടെയാണ് ട്രെയിൻ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയത്. നാളെ രാവിലെ ട്രെയിൻ തിരുവനന്തപുരത്ത് എത്തും എന്നാണ് ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസർകോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സർവ്വീസ്. ഡിസൈൻ മാറ്റം വരുത്തിയ പുതിയ വന്ദേഭാരത് ആണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളാണ് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിൽ ഉള്ളത്.
കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയ പുതിയ കളറിലുള്ള വന്ദേഭാരത് എക്‌സ്പ്രസാണ് കേരളത്തിന് നൽകിയിരിക്കുന്നത്. ഈ മാസം 24 മുതൽ ആണ് സർവ്വീസ് ആരംഭിക്കുക. കാസർഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കുന്ന ട്രെയിൻ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തുന്ന രീതിക്കാണ് ക്രമീകരിച്ചിട്ടുള്ളത്. ആലപ്പുഴ വഴിയായിരിക്കും സർവീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 നാണ് മടക്കയാത്ര. രാത്രി 11.55-ന് കാസർഗോഡ് യാത്ര അവസാനിപ്പിക്കും. ആഴ്ചയിൽ ആറു ദിവസമായിരിക്കും സർവീസ് നടത്തുക.
പ്രാഥമിക സമയക്രമം
കാസർകോട്-7AM
കണ്ണൂർ-8.05AM
കോഴിക്കോട്-9.05AM
ഷൊർണൂർ-10.05AM
തൃശൂർ-10.40AM
എറണാകുളം സൗത്ത്-11.48AM
ആലപ്പുഴ-12.40PM
കൊല്ലം-13.57PM
തിരുവനന്തപുരം-15.05PM
തിരിച്ചുള്ള യാത്ര
തിരുവനന്തപുരം-16.05
കൊല്ലം-16.55
ആലപ്പുഴ-17.57
എറണാകുളം സൗത്ത്-18.38
തൃശ്ശൂർ-19.42
ഷൊർണൂർ-20.17
കോഴിക്കോട്-21.18
കണ്ണൂർ-22.18
കാസർകോട്-23.55
Discussion about this post