Thursday, December 4, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ആ കുട്ടിമറിയം ഇന്ന് ആരാധകരുടെ Mallu Crush ആണ്

by Brave India Desk
Sep 21, 2023, 12:46 am IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

“ചാൻസ് തെണ്ടിയും തെറി കേട്ടും ധെണ്ണിച്ചും തന്നെയാടാ എല്ലാവനും സിനിമാക്കാരൻ ആയിട്ടുള്ളത്. അല്ലാതെ നീയൊക്കെ വീട്ടിൽച്ചെന്നു ഏത് നടനെയാടാ നടനാക്കിയത്?”  ഏതൊരു അഭിനയ മോഹിയെയും എല്ലാ അവഗണനകളിലും പ്രതിസന്ധിയിലും തളരാതെ പിടിച്ചു നില്ക്കാൻ മമ്മുക്കയുടെ ബെസ്ററ് ആക്ടർ എന്ന സിനിമയിലെ ഈ  ഡയലോഗ് വലിയൊരു പ്രേരണയാണ്. സത്യമാണ്, ഒരു സാധാരണക്കാരനെയും  ആരും വീട്ടിലെത്തി നടനാക്കിയിട്ടില്ല.. പക്ഷെ ഒരു നടിയുടെ കാര്യം ഇതിൽ നിന്നും കുറച്ചു വ്യത്യസ്തമാണ്..

ചില നിമിത്തങ്ങൾ അങ്ങനെയാണെന്ന് പറയാറില്ലേ, നമ്മൾ സ്വപ്നം കാണുന്നതിനും അപ്പുറം  ചിലത്, അത് നമ്മുടെ കൈവെള്ളയിൽ അങ്ങ്  വച്ച് തരും.  അങ്ങനെ ഒന്നാണ് ഇവിടെ പറഞ്ഞു വരുന്നത്. കണ്ണൂർ എയർപോർട്ട് വരുന്ന കാലത്തു അതിനടുത്തുള്ള ഒരു വീട്ടിൽ നടി സുരഭി ലക്ഷ്മി അഭിനയിക്കുന്ന ഒരു  പരസ്യ ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നു. ആ വീട്ടിലെ ഓമനത്തം നിറഞ്ഞ പന്ത്രണ്ടാം ക്ലാസുകാരിയെ കണ്ട സുരഭി വെറുതെ അവളോട് ഒന്ന് ചോദിച്ചു, അഭിനയിക്കാൻ താല്പര്യം  ഉണ്ടോ? അവൾ രണ്ടാമതൊന്നു ആലോചിച്ചില്ല. ഉണ്ടെന്നു തന്നെയായിരുന്നു മറുപടി. അങ്ങനെ സുരഭി ലക്ഷ്മി  സംവിധാനം ചെയ്ത പെണ്ണാൾ ‘ എന്നൊരു ആൽബത്തിൽ അവൾ  അഭിനയിച്ചു. അതിലെ തന്മയത്വം നിറഞ്ഞ അഭിനയം കണ്ടു ഇഷ്ടപ്പെട്ട സുധീഷ് കുമാർ എന്ന പ്രൊഡക്ഷൻ കൺട്രോളർ അവളുടെ ഒരു ചിത്രവുമായി നേരെ പോയത് മലയാളത്തിന്റെ സംവിധാന ഭീഷ്മാചാര്യരായ സാക്ഷാൽ ജോഷിയുടെ അടുത്തേക്കാണ്. അദ്ദേഹം അവളെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ അവൾ അദ്ധേഹത്തിന്റെ അടുത്ത ചിത്രമായാ പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയിലേക്ക്. ആ ചിത്രം വേറെ ലെവൽ ആരുന്നു..   ശേഷം ദാ ഇന്നിപ്പോൾ  അരുൺ ഡി. ജോസ് സംവിധാനം ചെയ്തത്. 18   പ്ലസ് എന്ന ചിത്രത്തിലൂടെ അവൾ നായികയായി അരങ്ങേറി ആ ചിത്രവും സൂപ്പർ ഹിറ്റ്.. It’s a   Dream Journey…  അങ്ങനെ പറയുന്നത് തന്നെയല്ലേ ശരി?

Stories you may like

ഇനി മമ്മൂട്ടിയുടെ കാലം; വമ്പൻ തിരിച്ചുവരവ്;  അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ

നടി സാമന്തയ്ക്ക് മാംഗല്യം: ചിത്രങ്ങൾ പങ്കുവച്ച് താരം

ഇപ്പോൾ നിങ്ങള്ക്ക് മനസ്സിലായിക്കാണുമല്ലോ ആരെക്കുറിച്ചാണ് ഈ പറഞ്ഞു വരുന്നതെന്ന്? അത് തന്നെ മീനാക്ഷി ദിനേശ് എന്ന മല്ലു യൂത്ത് ക്രഷിനെക്കിറിച്ചുതന്നെ.

നസ്ലെൻ നായകനായ ചിത്രത്തിൽ ആതിര എന്ന കഥാപാതത്തെയാണ് മീനാക്ഷി അവതരിപ്പിച്ചത്. സിനിമയ്ക്കും അവളുടെ കഥാപാത്രത്തിനും നല്ല അഭിപ്രായങ്ങളാണു കിട്ടിയത്. ആ ചിത്രത്തിലെ നായികക്കായി അണിയറപ്രവർത്തകർ ഒരുപാടു പെൺകുട്ടികളെ നോക്കി. ഒടുക്കം ആതിര എന്ന കഥാപാത്രം മീനാക്ഷിയിലേക്ക് എത്തിച്ചേരുകയായിരുന്നു എന്ന് പറയുന്നത് ആവും ശരി. അതിനു മീനാക്ഷിക്ക്  നന്ദി പറയാനുള്ളത്  നടൻ മാത്യു തോമസിനോടാണ്. മാത്യുവാണ് അവളുടെ  ഫോട്ടോ സംവിധായകന് അയച്ചുകൊടുത്തത്. അങ്ങനെയാണ് മീനാക്ഷിയെ അവർ ഓഡിഷനു വിളിക്കുന്നതും ആതിരയെ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചതും. “പൊറിഞ്ചു മറിയം ജോസ്” കഴിഞ്ഞിട്ടും ഒരുപാട്  ഓഡിഷനുകളിൽ പങ്കെടുക്കുമായിരുന്നു. സിനിമയിലേക്ക് ആരു വിളിക്കുന്നോ, അതു ചെയ്യുക എന്നതായിരുന്നു രീതി. അങ്ങനെ ഏതാനും സിനിമകളിൽ അഭിനയിച്ചു. “ഇരട്ട’ സിനിമയിൽ ജോജു ജോർജിന്റെ മകളായി അഭിനയിച്ചു. റിലീസിനായി കാത്തിരിക്കുന്ന ‘പുള്ളി’ എന്ന ചിത്രത്തിൽ ദേവ് മോഹന്റെ നായികയായി.

ഇന്ത്യയിലും ദുബൈയിലുമായി പഠനം പൂർത്തിയാക്കിയ  മീനാക്ഷിയുടെ അച്ഛൻ ദിനേശ് ഡപ്യൂട്ടി തഹസിൽദാർ ആണ്.  അമ്മ രേഷ്മ അധ്യാപികയായിരുന്നു. എന്നാൽ  സിനിമാ തിരക്കുകൾ തുടങ്ങിയപ്പോൾ, മകൾക്കൊപ്പം എപ്പോഴും കൂടെയുണ്ടാവാൻ വേണ്ടി  ജോലി രാജിവച്ചു. ഒരു ചേച്ചിയും അനിയത്തിയുമാണ് സഹോദരങ്ങളായി ഉള്ളത്.

ബാംഗളൂരിലെ  നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്നും ബിരുദം പൂർത്തിയാക്കിയ മീനാക്ഷി ആറാം ക്ലാസ് മുതൽ നൃത്തം പഠിക്കുന്നുമുണ്ട്.

ഇനി കഥയിലെ ട്വിസ്റ്റ് പറയാം. തന്റെ പത്താം വയസു മുതൽ അഭിനയം എന്ന സ്വപ്നവുമായി ജീവിച്ച ഒരു  കുട്ടിയുടെ വീട്ടിലേയ്ക്കാണ് സുരഭി ലക്ഷ്മിയുടെ പരസ്യ ചിത്ര ഷൂട്ടിംഗ് എത്തുന്നതും അവൾ മലയാള സിനിമയുടെ ഭാഗമാവുന്നതും.

ഒറ്റ വാക്കിൽ പറയാം.. The Law of Attraction

Tags: moviesubMeenakshi DineshMallu CrushPorinchu Mariyam Joselaw of attraction
Share2TweetSendShare

Latest stories from this section

കേരളത്തിലെങ്ങും “എക്കോ” തരംഗം, തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം; ഗ്രോസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

കേരളത്തിലെങ്ങും “എക്കോ” തരംഗം, തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം; ഗ്രോസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

കളങ്കാവലിലെ ‘റെഡ്ബാക്ക്’ ഗാനം പുറത്ത്, നിഗൂഢതയും രഹസ്യങ്ങളും ഉദ്വേഗവും ഒളിപ്പിച്ച ഗാനം നിമിഷങ്ങൾക്കുള്ളിൽ വൈറൽ; ബോക്സ് ഓഫീസ് കത്തുമെന്ന് ഉറപ്പ്

കളങ്കാവലിലെ ‘റെഡ്ബാക്ക്’ ഗാനം പുറത്ത്, നിഗൂഢതയും രഹസ്യങ്ങളും ഉദ്വേഗവും ഒളിപ്പിച്ച ഗാനം നിമിഷങ്ങൾക്കുള്ളിൽ വൈറൽ; ബോക്സ് ഓഫീസ് കത്തുമെന്ന് ഉറപ്പ്

ഏത് കഠിനഹൃദയം ഉള്ളവനും ഇതൊക്കെ കണ്ടാൽ ഒന്ന് കരയും, അത്രയും നേരവും ചിരിപ്പിച്ചിട്ട് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ പ്രിയാ; വിഷ്ണു ഇന്നും നൊമ്പരം

ഏത് കഠിനഹൃദയം ഉള്ളവനും ഇതൊക്കെ കണ്ടാൽ ഒന്ന് കരയും, അത്രയും നേരവും ചിരിപ്പിച്ചിട്ട് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ പ്രിയാ; വിഷ്ണു ഇന്നും നൊമ്പരം

അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം ലഭിച്ചവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നു; സഖാക്കൾ ഇത് തിരിച്ചറിയണം; ഇ.പി ജയരാജൻ

രാഹുലിനെ ന്യായീകരിക്കുന്നവരുടെ വീട്ടിൽ അമ്മയും മക്കളും ഇല്ലേ?:മുകേഷിന്റേത് നാളുകൾക്ക് മുൻപേ നടന്ന സംഭവം:ഇപി ജയരാജൻ

Discussion about this post

Latest News

വിദേശ നേതാക്കൾ വരുമ്പോൾ പ്രതിപക്ഷ നേതാവിനെ കാണാനുള്ള അവസരം കൊടുക്കുന്നില്ല ; പരാതിയുമായി രാഹുൽ ഗാന്ധി

വിദേശ നേതാക്കൾ വരുമ്പോൾ പ്രതിപക്ഷ നേതാവിനെ കാണാനുള്ള അവസരം കൊടുക്കുന്നില്ല ; പരാതിയുമായി രാഹുൽ ഗാന്ധി

ബി.എസ്.സി പരീക്ഷയ്ക്ക് നൽകിയത് മുൻവർഷത്തെ അതേ ചോദ്യപേപ്പർ ; കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച

ബി.എസ്.സി പരീക്ഷയ്ക്ക് നൽകിയത് മുൻവർഷത്തെ അതേ ചോദ്യപേപ്പർ ; കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച

ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന വിവാദ പ്രഖ്യാപനം ; എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ്

ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന വിവാദ പ്രഖ്യാപനം ; എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ്

‘എല്ലാത്തിനും ഉത്തരവാദി ഈ സർക്കാർ ആണ്’; ഡൽഹി വായു മലിനീകരണത്തിൽ കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി

‘എല്ലാത്തിനും ഉത്തരവാദി ഈ സർക്കാർ ആണ്’; ഡൽഹി വായു മലിനീകരണത്തിൽ കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി

ഇൻഡിഗോ പ്രതിസന്ധി തുടരുന്നു ; രണ്ട് ദിവസത്തിനുള്ളിൽ റദ്ദാക്കിയത് 200 ലധികം വിമാനങ്ങൾ

ഇൻഡിഗോ പ്രതിസന്ധി തുടരുന്നു ; രണ്ട് ദിവസത്തിനുള്ളിൽ റദ്ദാക്കിയത് 200 ലധികം വിമാനങ്ങൾ

പുടിൻ ഇന്നെത്തും ; ഗംഭീര വരവേൽപ്പൊരുക്കി ഇന്ത്യ ; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്ന്

പുടിൻ ഇന്നെത്തും ; ഗംഭീര വരവേൽപ്പൊരുക്കി ഇന്ത്യ ; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്ന്

രാജനഗരി സ്വത്വത്തിലേക്ക് ; പൂർണ്ണത്രയീശ ക്ഷേത്ര സന്നിധിയിൽ ബിജെപിയുടെ കലാകാര സംഗമം 

രാജനഗരി സ്വത്വത്തിലേക്ക് ; പൂർണ്ണത്രയീശ ക്ഷേത്ര സന്നിധിയിൽ ബിജെപിയുടെ കലാകാര സംഗമം 

ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ..ഷാഫിയോട് പറഞ്ഞിരുന്നു; രാഹുൽ എനിക്കും മോശം സന്ദേശം അയച്ചു; എം എ ഷഹനാസ്

ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ..ഷാഫിയോട് പറഞ്ഞിരുന്നു; രാഹുൽ എനിക്കും മോശം സന്ദേശം അയച്ചു; എം എ ഷഹനാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies