തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്ക്ക് എതിരെ പരാതി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ ശേഷം യോഗം തടസപ്പെടുത്തിയെന്നാണ് പരാതി. ബി അശോക് ഐഎഎസിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആണ് സെക്രട്ടേറിയേറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് പരാതി നൽകിയത്.
ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ബി അശോക് കേന്ദ്ര സർക്കാരിന്റെ കൃഷി സെക്രട്ടറിമാരുടെ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് ആർഷോ അതിക്രമിച്ച് കയറിയത്. യോഗം കഴിയുന്നത് വരെ കാത്തിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് അനുവാദമില്ലാതെ അകത്ത് കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ ആർഷോ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
Discussion about this post