കോഴിക്കോട്: നിപയിൽ സംസ്ഥാനത്തിന് ആശ്വാസം. പരിശോധനയ്ക്കായി അയച്ച 24 സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവ് ആയി. ഇന്ന് രാവിലെയാണ് സാമ്പിളുകളുടെ പരിശോധനാ ഫലം എത്തിയത്. മൂന്ന് സാമ്പിളുകളുടെ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.
നിപയുടെ സാഹചര്യത്തിൽ 387 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ അഞ്ച് എണ്ണം പോസിറ്റീവ് ആയി. 382 സാമ്പിളുകളാണ് നെഗറ്റീവ് ആയത്. നിലവിൽ ഒൻപതുകാരൻ ഉൾപ്പെടെ മൂന്ന് പേർ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. മൂന്ന് പേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം. ഇതിൽ ഒരാൾ ആരോഗ്യപ്രവർത്തകനാണ്.
നിപ ബാധിച്ചവരിൽ ഒൻപതു വയസ്സുകാരന്റെ ആരോഗ്യനിലയായിരുന്നു ഗുരുതരമായി തുടർന്നിരുന്നത്. വെന്റിലേറ്ററിലായിരുന്നു കുട്ടി. എന്നാൽ പിന്നീട് ആരോഗ്യാവസ്ഥ വീണ്ടെടുക്കുകയായിരുന്നു. അസുഖബാധിതരുമായി സമ്പർക്കത്തിൽവന്ന 950 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. വർക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല. ട
അതേസമയം രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കൂടുതൽ വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കാനാണ് തീരുമാനം. പൂന, ഭോപ്പാൽ എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘങ്ങൾ ആണ് ഇത് ചെയ്യുക. നേരത്തെ നടത്തിയ സാമ്പിൾ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു.
Discussion about this post