കാസർകോട്: പൊതുവേദിയിൽ വീണ്ടും പിണങ്ങി മുഖ്യമന്ത്രി. ക്ഷുഭിതനായി വേദിയിൽ നിന്നും ഇറങ്ങിപ്പോയി. കാസർകോട് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
പരിപാടിയിൽ സംസാരിച്ച് തീരുന്നതിന് മുൻപേ അനൗൺസ്‌മെന്റ് നടത്തിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു ഉദ്ഘാടന പരിപാടി. വേദിയിൽ എത്തിയ മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചു. എന്നാൽ പ്രസംഗം നീണ്ടതോടെ ഇടയിൽ അവതാരകൻ മൊമന്റോ കൈമാറാനുള്ള അനൗൺസ്‌മെന്റ് നടത്തുകയായിരുന്നു.
പ്രസംഗം തടസ്സപ്പെട്ടതോടെ മുഖ്യമന്ത്രി ക്ഷുഭിതനായി. താൻ സംസാരിച്ച് കഴിഞ്ഞില്ലെന്ന് വേദിയിൽവച്ച് മുഖ്യമന്ത്രി പറഞ്ഞു. അയാൾക്ക് ചെകിടും കേൾക്കില്ലെന്ന് തോന്നുന്നു. ഇതൊന്നും മര്യാദയല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിന് പിന്നാലെ വേദിയിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
Discussion about this post