ആഗ്രഹിച്ച് പണിയുന്ന വീട്ടിൽ എന്നും സന്തോഷവും ഐശ്വര്യവും ഉണ്ടാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീടിന് മോടികൂട്ടാനായി പലതും വീട്ടിലെത്തിക്കുന്നു. ഇൻഡോർ പ്ലാന്റ്‌സ് ഇപ്പോൾ ട്രെൻഡാണ്. അകത്തളങ്ങളിൽ ഭംഗി കൂട്ടുമെങ്കിലും എല്ലാതരം ചെടികളും വീടിനകത്തേക്ക് കൊണ്ടുവരരുത്. ചില ചെടികൾ നെഗറ്റീവ് എനർജി വർദ്ധിപ്പിച്ച് നിർഭാഗ്യം കൊണ്ടുവരുമത്രേ.
വാസ്തുശാസ്ത്രപ്രകാരം തുളസിയും മണിപ്ലാന്റും വീടിനകത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ഇവ രണ്ടും ഐശ്വര്യം വർദ്ധിപ്പിക്കാനും സമ്പത്ത് കൂടാനും സഹായിക്കുന്നു.
കള്ളിച്ചെടി
കള്ളിച്ചെടികൾ വീടിനകത്ത് സൂക്ഷിക്കുന്ന ഒരു ട്രെൻഡ് ഇപ്പോൾ ഉണ്ട്. എന്നാൽ ഇത് വിപരീതഫലമാണ് ഉണ്ടാക്കുക. വീടിന്റെ വരാന്തയിൽ എവിടെയെങ്കിലും വയ്ക്കുന്നതാണ് ഉചിതം.
ബോൺസായ്
ചുവന്ന പുഷ്പങ്ങളുള്ള ബോൺസായ് മരങ്ങൾ വീടിനുള്ളിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി വളർത്തും. ഇത് പൂന്തോട്ടത്തിൽ വളർത്തുന്നതിന് പക്ഷേ പ്രശ്‌നങ്ങളില്ല. മുള്ളുള്ള മരങ്ങൾ, പോപ്പുലസ് ട്രീ എന്നിവയ്ക്ക് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കാൻ കഴിയും. അതുകൊണ്ട് എത്ര ഭംഗിയുണ്ടെങ്കിൽ പോലും ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.
സർപ്പപ്പോള
ഇത് നിങ്ങളിൽ നെഗറ്റീവ് ഊർജ്ജം ഉണ്ടാക്കുകയും വീട്ടിലെ ഓക്സിജന്റെ അളവ് കുറക്കുകയും ചെയ്യുന്നു. ഇതെല്ലാം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്.
പീസ് ലില്ലി
പേര് പോലെ തന്നെ ആള് സമാധാനപ്രിയനാണ്. വീട്ടിനകത്തും ജോലിഭാരം ഏറെയുള്ള ഓഫീസ് മുറികളിലുമെല്ലാം സമാധാനം നിറയ്ക്കാനും പോസിറ്റീവ് എനർജി പകർരാനും ഈ ചെടിക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്












