പാലക്കാട്: എറണാകുളത്ത് നിന്നും നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ ബോഗികൾക്കടിയിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. സാങ്കേതിക പ്രശ്‌നത്തെ തുടർന്നാണെന്ന് ബോധ്യമായതിനെ തുടർന്ന് തകരാർ പരിഹരിച്ചാണ് യാത്ര തുടർന്നത്.
പാലക്കാട് പറളി പിന്നിട്ടപ്പോഴായിരുന്നു ട്രെയിനിന്റെ രണ്ട് ബോഗികൾക്ക് അടിയിൽ തീ കണ്ടത്. ചെറിയ രീതിയിലായിരുന്നു തീ കണ്ടത്. ഉടൻ തന്നെ ഈ ബോഗികളിലെ യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു.
ബ്രേക്ക് ജാമറിൽ നിന്നും തീപ്പൊരി പടർന്നതാണ് സംഭവത്തിന് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഒലവക്കോട് എത്തി കുഴപ്പമില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് യാത്ര തുടർന്നത്.
Discussion about this post