ഭോപ്പാൽ: സനാതന ധർമ്മത്തിൽ ആകൃഷ്ടരായി കൂടുതൽ ഇതരമത വിശ്വാസികൾ. മദ്ധ്യപ്രദേശിൽ മുസ്ലീം യുവാവ് ഹിന്ദു മതം സ്വീകരിച്ചു. യുപി സ്വദേശിയായ ഷൊയ്ബ് ഷെയ്ഖ് ആണ് സനാതന ധർമ്മം സ്വീകരിച്ചത്. ഇതിന് പിന്നാലെ പേര് രാജ് ഗുപ്ത എന്നാക്കി.
കഴിഞ്ഞ ദിവസമായിരുന്നു രാജ് ഗുപ്ത ഹിന്ദു മതം സ്വീകരിച്ചത്. നർമ്മദ നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രത്തിൽ എത്തിയായിരുന്നു ഇതിനായുള്ള ചടങ്ങുകൾ രാജ് ഗുപ്ത പൂർത്തിയാക്കിയത്. നർമ്മദ നദിയിൽ മുങ്ങി ദേഹ ശുദ്ധി വരുത്തിയ രാജ് ഗുപ്ത ശിവലിംഗത്തിൽ ജലധാര നടത്തി. ഇതിന് ശേഷമായിരുന്നു രാജ് ഗുപ്ത എന്ന പേര് സ്വീകരിച്ചത്.
മുസ്ലീമായി ജനിച്ചുവെങ്കിലും തിരിച്ചറിവ് വന്ന കാലം മുതൽ ശിവ ഭഗവാനെയാണ് ഇഷ്ടമെന്ന് രാജ് ഗുപ്ത പറഞ്ഞു. വീട്ടിൽ നിന്നും ശക്തമായ എതിർപ്പ് ഉയരുമെങ്കിലും എല്ലാ ഹിന്ദു ഉത്സവങ്ങളും ആഘോഷിക്കും. ഹോളി, ദീപാവലി, നവരാത്രി തുടങ്ങിയ എല്ലാ ഹിന്ദു ആഘോഷങ്ങളും ഇഷ്ടമാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത്. ഇതോടെ ദീർഘകാലമായി ഉണ്ടായിരുന്ന ആഗ്രഹം സഫലമായെന്നും രാജ് ഗുപ്ത പ്രതികരിച്ചു.
Discussion about this post