Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

സിൽക്ക് സ്മിത; ഓർമയുടെ 27 വർഷങ്ങൾ

by Brave India Desk
Sep 25, 2023, 11:36 am IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

1960 ഡിസംബര്‍ രണ്ടിന് ആന്ധ്രയിലെ ഏളൂര്‍ ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനനം. ദുർഘടമായ  ജീവിത സാഹചര്യങ്ങൾ  എട്ടാം വയസിൽ  നഷ്ടമാക്കിയ വിദ്യാഭ്യാസം..  വെറും പതിനാലു വയസു മാത്രം പ്രായം ഉള്ള കാലത്തെ വിവാഹവും, തുടർന്ന്  ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും അതിക്രൂര പീഡനവും. അങ്ങനെ  അവിടെ നിന്നും  ഒളിച്ചോടി  ആന്ധ്രയിലെ എലൂരില്‍ നിന്ന് കോടമ്പാക്കത്തെത്തിയ അവൾ ചെന്നെത്തപ്പെട്ടത് സിനിമയിൽ മേയ്ക്ക് അപ്പ് അസിസ്റ്റന്റായി. അവിടെ നിന്നും  ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്കും ചുവടുവെച്ചു.  ശേഷം 1979 ൽ മലയാളിയായ ആന്റണി ഈസ്റ്റ്മാൻ  സംവിധാനം ചെയ്ത ഇണയെ തേടി എന്ന ചിത്രത്തിലൂടെ നടിയായി അരങ്ങേറ്റം. അന്ന് പ്രായം വെറും പത്തൊൻപതു വയസ്സാണ് വിജയ ലക്ഷ്മിക്ക്. ശേഷം അവൾ തന്റെ പേര് മാറ്റി സ്മിത എന്നാക്കി.

എന്നാൽ 1980 ൽ ഇറങ്ങിയ വിനു ചക്രവർത്തിയുടെ വണ്ടിചക്രം എന്ന തമിഴ് ചിത്രമാണ് സ്മിതയെ സിൽക്ക് സ്മിതയാക്കിയതും ജീവിതം മാറ്റി മറിച്ചതും. ആ ചിത്രത്തിലെ ലൈംഗിക അതിപ്രസരമുള്ള കഥാപാത്രത്തിന് വിനു എന്ന സംവിധായകൻ നൽകിയ പേരാണ് സിൽക്ക്. എന്നാൽ പിന്നീട് അവരിലേക്ക്‌ വന്നു ചേർന്നതെല്ലാം  ആ രീതിയിലുള്ള കഥാപാത്രങ്ങൾ. നാലാം ക്ലാസ്സിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച  സ്മിതയെ വിനു ചക്രവർത്തിയുടെ ഭാര്യ ഇംഗ്ലീഷ് പഠിപ്പിച്ചു, നൃത്തം അഭ്യസിപ്പിച്ചു. പിന്നീടങ്ങോട്ട്  തിരിഞ്ഞു നോക്കേണ്ടി വന്നില്ല വിജയലക്ഷ്മിയെന്ന സിൽക്ക് സ്മിതയ്ക്ക്.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

അങ്ങനെ എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ താര റാണിയായി, മറ്റേതു നടിമാരേക്കാളും താരപദവി ഉന്മാദത്തോടെ ആഘോഷമാക്കി അവർ. നിർമാതാക്കൾ അവളുടെ ഡേറ്റിനായി കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നൊരു കാലമുണ്ട്. എന്നാൽ,  അത്തരം അഡൾട് ഒൺലി ചിത്രങ്ങൾക്ക് പുറമെ മലയാളം ഉൾപ്പടെയുള്ള സൂപ്പർസ്റ്റാർ കൊമേഷ്യൽ സിനിമകളിലും മസാല ചേരുവയായി സ്മിതയെ ഉൾപ്പെടുത്തി നിർമാതാക്കൾ പണം കൊയ്തു.

പക്ഷെ, ഇത്തരം വേഷങ്ങൾ എന്നന്നേക്കുമായി ഉപേക്ഷിച്ചു ക്യാരക്ടർ റോളുകൾ ചെയ്യണമെന്ന ആഗ്രഹം പലപ്പോളും സിൽക്ക് സ്മിത തന്നെ സമീപിച്ച  സംവിധായകരേയും നിർമാതാക്കളേയും അറിയിച്ചെങ്കിലും കച്ചവടതാൽപര്യമെന്ന കഴുകൻ കണ്ണുകളിൽ കണ്ട കാഴ്ചകളുടെ രതിമൂർച്ഛയിൽ സ്മിത എന്ന കലാകാരിയേയോ വ്യക്തിയേയോ സിനിമാ ലോകമോ പ്രേക്ഷകരോ പരിഗണിക്കാൻ തയാറായില്ല.

ലൈം ലൈറ്റിൽ തെളിഞ്ഞു നിൽക്കുമ്പോൾ സ്വാഭാവികമായ കഥകളും അപവാദങ്ങളും അവർക്കൊപ്പവും കൂടി. തിരക്കുള്ള നടിയായിരുന്നുവെങ്കിലും വ്യക്തി ബന്ധങ്ങള്‍ വളരെ കുറവായിരുന്നു എന്നത് സ്മിതയുടെ സ്വകാര്യ ജീവിതത്തെ നിശ്ചയമായും ദുരിതപൂർണമാക്കിയിട്ടുണ്ടാവണം.  ഉൾവലിഞ്ഞ പ്രകൃതവും കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന സ്വഭാവവും കാരണം അവർക്ക്‌ അധികം സ്നേഹിതർ ഉണ്ടായിരുന്നില്ല. പലപ്പോഴും ഈ  പെരുമാറ്റം അഹന്തയും അഹങ്കാരവും ആയി വിമർശിക്കപ്പെട്ടു.

1996 സെപ്റ്റംബര്‍ 23ന് സ്മിതയെ ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവളുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടലിനൊപ്പം പല ദുരൂഹതകളും ഉയർന്നു. അതിനൊന്നും ഉത്തരം കിട്ടിയില്ലന്നു മാത്രമല്ല സ്വാഭാവികമായും അമിത മദ്യപാനം, വിഷാദം തുടങ്ങിയ ആരോപണങ്ങൾ അവർക്ക്‌ മുകളിൽ ചാർത്തപ്പെട്ടു.

അത് മാത്രമല്ല, ഈ ഒരു സംഭവത്തിന് ശേഷം ഇന്നേവരെ അവരുടെ  ബന്ധുക്കളെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടുമില്ല. ജീവനോടെ ആ സ്ത്രീ ഉണ്ടായിരുന്ന കാലത്ത്  അവരെ വ്യക്തി എന്ന നിലയിൽ ഒരുതരത്തിലും പരിഗണിക്കാതെയിരുന്ന  സിനിമാലോകം മരണത്തിലും അത് ആവർത്തിച്ചു. മൃതദേഹം കാണാൻ പോലും ആരും എത്തിയില്ല. എന്നാൽ മരണശേഷം ആ ജീവിതം വച്ചും വെള്ളിത്തിര  കാശുവാരി. സിൽക്ക് സ്മിതയുടെ കഥ പറഞ്ഞ ഡേർട്ടി പിക്ച്ചർ എന്ന വിദ്യാബാലൻ സിനിമ ബോക്സ് ഹിറ്റായിരുന്നു. ശേഷം സൂപ്പർ ഹിറ്റായ   മാർക്ക് ആന്റണി എന്ന ചിത്രത്തിൽ അവരുടെ മുഖ സാദൃശ്യമുള്ള വിഷ്ണു പ്രിയ എന്ന പെൺകുട്ടി സിൽക്ക് സ്മിത ആയിതന്നെ വന്നു പോകുന്നു.

ചുരുക്കത്തിൽ, വെള്ളിത്തിര വളർന്നു വലുതായവരുടേത് മാത്രമല്ല, വെന്തു വെണ്ണീറായവരുടേതുകൂടിയാണ്..

Tags: Vijaya Lekshmisilk smithaSilkfilmsmithasub
Share4
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies