തിരുവനന്തപുരം: 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ഇരട്ടസഹോദരന്മാരിൽ ഒരാളായതോടെ കുഴങ്ങി പോലീസ്. ഇരുവരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ എന്ന ആസിഫ്(19) ആണ് പ്രതി.പെൺകുട്ടിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 450, 366, 354 എ(1) (എൻ), 376(2)(എൻ) എന്നീ വകുപ്പുകൾ പ്രകാരമാണ് പേലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. കാഴ്ചയിൽ സാമ്യത ഉള്ളതിനാൽ ഇരട്ടസഹോദരൻമാരിൽ ആരാണ് യഥാർഥ പ്രതിയെന്ന് അന്വേഷണസംഘത്തിന് ആദ്യം തിരിച്ചറിയാനായില്ല. ഇതേത്തുടർന്ന് രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
Discussion about this post