ഭോപ്പാൽ: ജനാധിപത്യത്തെ കോൺഗ്രസ് കുടുംബ വ്യവസ്ഥയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്ധ്യപ്രദേശിൽ നടന്ന ബിജെപി മഹാകുംഭ് പ്രവർത്തകസംഗമത്തിലാണ് പ്രധാനമന്ത്രിയുടെ ഈ വിമർശനം. എന്ത് ചെയ്താലും കോൺഗ്രസിന് അത് ഇഷ്ടമല്ല.. രാജ്യത്ത് മാറ്റം കൊണ്ടുവരാനും കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ വികസനം കാണാനോ ചെയ്യാനോ കോൺഗ്രസിന് കഴിവില്ല. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള എല്ലാ പദ്ധതികൾക്കും കോൺഗ്രസ് എതിരാണെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പോലൊരു അഴിമതി പാർട്ടിക്ക് മദ്ധ്യപ്രദേശിൽ അവസരം കിട്ടിയാൽ അവർ സംസ്ഥാനം നശിപ്പിക്കും. കോൺഗ്രസ് എവിടെ പോയോ ആ സംസ്ഥാനം കൊള്ളയടിച്ചു. കോൺഗ്രസ് സംസ്ഥാനം പിടിക്കാൻ അനുവദിക്കരുത്. കോൺഗ്രസ് വീണ്ടും എംപിയെ ദരിദ്ര്യമാക്കും എംപി വീണ്ടും ബിമാരാവണോ? നിങ്ങളത് ചെയ്യുമോയെന്ന് പ്രധാനമന്ത്രി ചോദിച്ചു.
മദ്ധ്യപ്രദേശിൽ കോൺഗ്രസിന്റെ ദുർഭരണവും അഴിമതിയും ഈ തലമുറ കണ്ടില്ല. ബിജെപി സർക്കാരിന്റെ വികസനമാണ് ഈ തലമുറ കണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post