Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

മാറി ചിന്തിക്കാൻ സമയം ആയിരിക്കുന്നു; തന്റെ ഉറച്ച തീരുമാനത്തിൽ മാറ്റം വരുത്തി മേതിൽ ദേവിക

by Brave India Desk
Sep 25, 2023, 06:56 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

രണ്ടായിരത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ നായിക ലക്ഷ്മി ഗോപാല സ്വാമിയെ നമ്മൾ മറന്നിട്ടില്ല. എന്നാൽ ആ അവസരം അവർക്കും മുൻപേ സംവിധായകൻ  വച്ച് നീട്ടിയത് നർത്തകിയായ മേതിൽ ദേവികയുടെ മുൻപിലേക്കായിരുന്നു. പക്ഷെ ആ അവസരം വേണ്ടെന്നു വയ്ക്കാൻ ദേവികക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നിരുന്നില്ല. കാരണം, താൻ സിനിമയിലേക്ക് ഇല്ലെന്ന ഉറച്ച തീരുമാനം അവർ എടുത്തിട്ട് വർഷങ്ങൾ ഏറെ ആയിരുന്നു. സിദ്ദിഖ് ലാലിൻറെ കാബൂളിവാല ഉൾപ്പെടെ തന്റെ പതിമൂന്നാം വയസു മുതൽ വന്നു ചേർന്ന അവസരങ്ങളൊക്കെയും ദേവിക വേണ്ടെന്നു വെച്ചു.

അവരെ ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ പ്രഗത്ഭരായ പല സംവിധായകരും ശ്രമിച്ചിട്ടും വലിയൊരു നോ തന്നെയായിരുന്നു എല്ലാവർക്കും  ലഭിച്ച മറുപടി. എന്നാൽ ഒരു യുവ സംവിധായകന്റെ കഠിന പരിശ്രമത്തിനു മുൻപിൽ ദേവികയുടെ തീരുമാനം തന്റെ 47  ആം വയസിൽ മാറിയിരിക്കുന്നു. മേപ്പടിയാൻ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെത്തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ വിഷ്ണു മോഹൻ എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രമായ “കഥ ഇത് വരെ”യിലൂടെയാണ് ദേവിക ഒരു ചലച്ചിത്രത്തിന്റെ ഭാഗമാകുന്നത്.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

എന്നാൽ എന്തുകൊണ്ടാണ് ഇപ്പോൾ തന്റെ തീരുമാനത്തിന് മാറ്റം ഉണ്ടായതെന്ന ഒരു സ്വകാര്യ മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ദേവികയുടെ മറുപടി ഇതാണ്. ‘സിനിമയിലേക്കു ക്ഷണം വന്നപ്പോഴെല്ലാം നൃത്തരംഗത്ത് ഉറച്ചു നിൽക്കാനായിരുന്നു തീരുമാനം.

എന്നാൽ എന്നെ ഈ ചിത്രത്തിൽ എത്തിക്കാൻ വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. മികച്ച തിരക്കഥ ആണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളിൽ ഞാൻ തിരിച്ചറിഞ്ഞു.  തന്റെ മനസ്സിലുള്ള നായിക ഞാൻ മാത്രമാണെന്നു ബോധ്യപ്പെടുത്താനും വിഷ്ണുവിനായി. പൂർണമായും എന്റെ സൗകര്യം മാനിച്ചും മറ്റു കാര്യങ്ങൾക്കു തടസ്സമുണ്ടാകാത്ത വിധവുമാണ് ഷൂട്ട് പ്ലാൻ ചെയ്തതും നടത്തുന്നതും. ഇതൊക്കെയാണ് ഈ സിനിമയ്ക്കു സമ്മതം മൂളാൻ കാരണം.’ നൃത്തവേദികളിലേതിൽ നിന്ന് ഏറെ വ്യത്യാസം സിനിമാഭിനയത്തിനുണ്ടെങ്കിലും ക്യാമറയ്ക്കു മുന്നിൽ സഭാകമ്പമൊന്നും തനിക്കു തോന്നിയില്ലെന്നും ദേവിക പറയുന്നു.

ദേവികയിൽ താൻ ഇരുത്തം വന്ന അഭിനേത്രിയെ ആണ് കണ്ടതെന്നു വിഷ്ണുവും പറയുന്നു. ‘ഏറെ പരിചിതമായ, എന്നാൽ ബിഗ് സ്ക്രീനിൽ കണ്ടിട്ടില്ലാത്ത ഒരു പുതിയ മുഖത്തിനായുള്ള അന്വേഷണമാണു ദേവികയിലെത്തിയത്.

ക്ലാസിക്കൽ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച മേതിൽ ദേവികക്ക് രണ്ടു ദേശിയ പുരസ്കാരങ്ങൾ, കേരള സംഗീതനാടക അക്കാദമിയുടേതടക്കം രണ്ടു സംസ്ഥാന പുരസ്കാരങ്ങൾ, ‘സർപ്പതത്വം’ ആർക്കൈവൽ ചിത്രത്തിന്  ഓസ്കർ കണ്ടെൻഷൻ എന്നിവ ലഭിച്ചിട്ടുണ്ട്.  ഐഎസ്ആർഒയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സപേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ലഭിക്കുന്ന ആദ്യ നർത്തകിയാണ്. കലയെ ശാസ്ത്രവുമായി കോർത്തിണക്കി ദേവികയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു പഠനമാണിത്.

വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ ഇമാജിൻ സിനിമാസ്, പ്ലാൻ ജെ സ്റ്റുഡിയോസ് എന്നീ കമ്പനികളുടെ സഹകരണത്തോടെ വിഷ്ണുവും ചിത്രത്തിന്റെ ക്യമാറാമാനായ ജോമോൻ ടി. ജോൺ, എഡിറ്ററായ ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, പി.ബി.അനീഷ് എന്നിവരും  ചേർന്നാണു ‘കഥ ഇന്നു വരെ’ നിർമ്മിക്കുന്നത്.

Tags: subbiju menonMethil Devika
Share1
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies