ന്യൂഡൽഹി: കാനഡയിലെ ഖാലിസ്ഥാൻ അനുകൂലികൾ അവിടെ ന്യൂനപക്ഷമായ ഹിന്ദുക്കളെ പരസ്യമായി ഭീഷണിപ്പെടുത്തുകയും, ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്. കാനഡയിലെ ഇന്ത്യൻ എംബസികളുടേയും നയതന്ത്രജ്ഞരുടേയും സുരക്ഷയ്ക്കും ഖാലിസ്ഥാനികൾ വലിയ ഭഷണി ഉയർത്തുന്നുണ്ട്. വിയന്ന കൺവെൻഷനുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ ഉത്തരവാദിത്തത്തിന് ഇത് വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും കാനഡയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘പഞ്ചാബിലെ നിസ്സാര വിഷയങ്ങളിൽ പോലും കാനഡയിൽ നിന്ന് വളരെ വലിയ പ്രതിഷേധം ഉയരാറുണ്ട്. പക്ഷേ കാനഡയിലുള്ള ഖാലിസ്ഥാൻ അനുകൂലികളുടെ മയക്കുമരുന്ന് കടത്ത്, മോഷണങ്ങൾ, ഭീഷണി, അക്രമം ഇതിലെല്ലാം അവർ നിശബ്ദരായിരിക്കുകയാണ്. ഇത് രണ്ട് രാജ്യങ്ങളേയും ബാധിക്കുന്നതാണെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയിലെ എല്ലാ വലിയ ഗുരുദ്വാരകളിൽ നിന്നും ഇന്ത്യാ അനുകൂലികളുമായ സിഖുകാരെ ഖാലിസ്ഥാൻവാദികൾ പണവും സ്വാധീനവും ഉപയോഗിച്ച് പുറത്താക്കുകയാണെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമരുന്ന്-കള്ളക്കടത്ത് സംഘങ്ങൾക്ക് പഞ്ചാബിൽ വലിയ സ്വാധീനമുണ്ട്. ഇവർ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി പഞ്ചാബിൽ മയക്കുമരുന്ന് എത്തിച്ചശേഷം എല്ലായിടത്തും വിൽക്കുന്നു. ഈ പണത്തിന്റെ ഒരു ഭാഗം കാനഡയിലെ ഖാലിസ്ഥാൻ ഭീകരർക്ക് തിരികെ നൽകുന്നുമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2016 മുതൽ പഞ്ചാബിൽ കൊല്ലപ്പെട്ട സിഖ്, ഹിന്ദു, ക്രിസ്ത്യൻ മതവിശ്വാസികളുടെ കൊലപാതകങ്ങളിൽ നിജ്ജാറിന് പങ്കുണ്ടായിരുന്നു. എന്നാൽ കനേഡിയൻ ഏജൻസികൾ നിജ്ജാറിനോ കൂട്ടാളികൾക്കോ എതിരെ അന്വേഷണം നടത്താൻ തയാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post