തൃശൂർ: കരുവണ്ണൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷനും ജിൽസനും വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചിയിലെ കോടതിയാണ് ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നത്. ആരൊക്കെ തട്ടിപ്പിന്റെ പങ്ക് പറ്റിയിട്ടുണ്ടെന്നത് വിശദമായി അന്വേഷിക്കും. അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരിൽ ചിലർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്.
അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറാണ് പണം ബാങ്കിൽ നൽകിയത്. കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബിനാമി വായ്പയിൽ നിന്നാണ് ഈ പണം സതീഷ് നൽകിയത്. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചുവെന്നും തട്ടിപ്പാണ് എന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. അരവിന്ദാക്ഷനെതിരെ കൂടുതൽ സാക്ഷി മൊഴികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post