ഡല്‍ഹി: ഇന്ത്യയെ ശ്രീലങ്കയുമായി ബന്ധിപ്പിക്കാന്‍ സമുദ്രത്തിലൂടെ പാലം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡ്കരി പറഞ്ഞു. ശ്രീലങ്കയുമായി ബന്ധിപ്പിക്കുന്ന ഭൂര്ഗഭപാതയും നിര്‍മ്മിയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 24000 കോടിയുടെ പദ്ധതിയാണിത്.
രാമേശ്വരം മുതല്‍ ശ്രീലങ്ക വരെ നീളുന്ന പാലം നിര്‍മ്മാണത്തിന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് സാമ്പത്തിക സഹായം നല്കാന് തയ്യാറാണ്. ശ്രീലങ്കന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.
പ്രാദേശിക ബന്ധം സുഗമമാക്കുന്നതിന്റെ ഭാഗമായി, ബംഗ്ലാദേശ്, ബൂട്ടാന്‍, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ വെഹിക്കിള്‍സ് എഗ്രിമെന്റ് ഒപ്പുവെച്ചതായി അദ്ദേഹം പറഞ്ഞു. കപ്പല്‍ ചര്ക്ക് കടത്തുന്നതിനും യാത്രക്കാര്‍ക്കും സുഗമമായി സഞ്ചാര സൗകര്യം ഒരുക്കുന്നതാണ് കരാര്‍.
അതിര്‍ത്തികളിലെ യാത്രകള്‍ സുഗമമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞെന്ന് ഗഡ്കരി വ്യക്തമാക്കി. ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ അതിര്‍ത്തികളില്‍ പുതിയ ബസ് സര്‍വീസുകള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.
Discussion about this post