ബംഗളൂരു : ട്രാഫിക് ബ്ലോക്കിൽ പെട്ടോ, ഇനി ടെൻഷൻ വേണ്ട. ട്രാഫിക് ബ്ലോക്കുകൾ ഇനി പിസ കഴിച്ച് ആഘോഷിക്കാം. ബംഗളൂരുവിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുന്ന ഋഷി എന്ന യുവാവിനാണ് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഈ ബുദ്ധിയുദിച്ചത്.
മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കുകൾ കാണുമ്പോൾ തന്നെ കുപിതരാകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ബംഗളൂരുവിലെ റിംഗ് റോഡിൽ ട്രാഫിക് കുരുക്കിൽ പെട്ടപ്പോൾ ഋഷിക്ക് മറ്റൊരു ആശയമാണ് ഉദിച്ചത്. പിന്നെ ഒന്നും നോക്കിയില്ല, ഡൊമിനോസ് പിസ ഓർഡർ ചെയ്തു. വൈകാതെ തന്നെ ഡൊമിസോസിന്റെ ഡെലിവറി ബോയ്‌സ് ലൈവ് ലൊക്കേഷൻ നോക്കിയെത്തി കാറിൽ പിസ ഡെലിവറി ചെയ്തു.
ഋഷി തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം പിസ ഡെലിവറി ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
When we decided to order from @dominos during the Bangalore choke. They were kind enough to track our live location (a few metres away from our random location added in the traffic) and deliver to us in the traffic jam. #Bengaluru #bengalurutraffic #bangaloretraffic pic.twitter.com/stnFDh2cHz
— Rishivaths (@rishivaths) September 27, 2023
ഋഷിയുടെ കാറിന് സമീപത്ത് നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടയിലൂടെയാണ് പിസ ഡെലിവറി ചെയ്യാൻ ഡെലിവറി ബോയ്‌സ് എത്തിയത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്.
Discussion about this post