മുടി എന്നും അഴകാണ്. അത് ആണായാലും പെണ്ണായാലും. സൗന്ദര്യത്തിൽ മുടിക്ക് വലിയൊരു സ്ഥആനം തന്നെയുണ്ട് തിളക്കമുള്ള കാർകൂന്തലിനായി വലിയ പണച്ചിലവാണുള്ളത്. എന്നാൽ പണച്ചിലവില്ലാതെ ഒരുഗ്രൻ ട്രീറ്റ്‌മെന്റ് വീട്ടിൽതന്നെ ചെയ്താലോ?
സെലിബ്രറ്റികൾ ഇപ്പോൾ വ്യാപകമായി ചെയ്യുന്ന കെരാറ്റിൻ ട്രീറ്റ്‌മെന്റ് തന്നെ ചെയ്യാം. പതിനായിരങ്ങളല്ല. നൂറ് രൂപയുണ്ടെങ്കിൽ ഇത് വീട്ടിൽ തന്നെ ചെയ്യാം. അധികം പണം ചിലവാക്കാതെ പെട്ടെന്ന് മുടി തിളക്കമാക്കാൻ താത്ക്കാലികമായി വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണിത്. വെണ്ടയ്ക്ക കോൺഫ്‌ളോർ,വെളിച്ചെണ്ണ എന്നിവയാണ് ഇതിനാവശ്യമായ വസ്തുക്കൾ.
വെണ്ടയ്ക്ക നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ശേഷം തണുപ്പിയ്ക്കാൻ വയ്ക്കുക. തണുത്തശേഷം ഒരു മിക്‌സിയിൽ ഇട്ട് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കി അരിച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ കോൺഫ്‌ളോർ ചേർക്കുക. കൂട്ട് കട്ടിയായാൽ അൽപം ബദാം എണ്ണയോ വെളിച്ചെണ്ണയോ അൽപം ഒഴിച്ച് ഇളക്കി തലയിൽ പൂർണമായി പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ഷാംപൂ ഉപയോഗിക്കരുത്. ആഴ്ചയിൽ ഒന്നോ രണ്ടാഴ്ചയിൽ ഒരിക്കലോ ഈ പായ്ക്ക് ഉപയോഗിക്കാം. മാസത്തിൽ നാല് തവണ ഇത് ചെയ്യുന്നത് മുടി സ്‌ട്രെയിറ്റാവാൻ നല്ലതാണെന്നാണ് പറയുന്നത്.
വെണ്ടയ്ക്ക ഉപയോഗിച്ച് മറ്റൊരു കെരാറ്റിൻ കൂട്ടും നിർമ്മിക്കാം
നല്ല കടുപ്പത്തിൽ തേയില വെള്ളം തിളപ്പിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ വെണ്ടയ്ക്ക വട്ടത്തിൽ അരിഞ്ഞ് തിളപ്പിക്കുക. ഇത് ഒരു രാത്രി വച്ച്, പിറ്റേന്ന് രാവിലെ തേയില നന്നായി ഊറ്റിയെടുത്ത്, വെണ്ടയ്ക്കയും ആ വെള്ളവും ചേർത്ത് അരക്കുക. ഇതിലേക്ക് കറ്റാർവാഴ ജെൽ ചേർത്ത് ഇളക്കി മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുന്നത് നല്ല ഫലം നൽകും.
Discussion about this post