ബീജിങ്; ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 നെ വിജയത്തെ ചോദ്യം ചെയ്ത് ചൈനീസ് ശാസ്ത്രജ്ഞൻ. ചൈനയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയുടെ പിതാവായി വാഴ്ത്തപ്പെടുന്ന ഒയാങ് സിയുവാൻ ആണ് ചാന്ദ്രയാൻ 3 നെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. സയൻസ് ടൈംസ് എന്ന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ അഭിമാനനേട്ടത്തെ ശാസ്ത്രജ്ഞൻ ചോദ്യം ചെയ്തത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലോ അതിനടുത്തു പോലുമോ ഇന്ത്യയുടെ ബഹിരാകാശ പേടകം ഇറങ്ങിയിട്ടില്ലെന്നും ഒയാങ് സിയുവാൻ പറഞ്ഞു. ”ചന്ദ്രയാൻ -3 ലാൻഡിംഗ് ചെയ്തത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലോ അന്റാർട്ടിക്ക് ധ്രുവപ്രദേശത്തിനടുത്തോ പോലും അത് ലാൻഡ് ചെയ്തിട്ടില്ല,” ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ അംഗമായ ഒയാങ് സിയുവാൻ പറഞ്ഞു.
വിക്രം ലാൻഡറിനേയും പ്രഗ്യാൻ റോവറിനേയും സ്ലീപ് മോഡിൽ നിന്നും ഉണർത്താൻ ഇന്ത്യൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നതിനിടെയാണ് ഒയാങ് സിയുവാൻ പ്രസ്താവനയെത്തുന്നത്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ പരിഹാസ്യരാക്കാനുള്ള ശ്രമമാണിതെന്നാണ് വിലയിരുത്തൽ. ഇന്ത്യ ലോകത്തിന് മുമ്പിൽ കള്ളം പറയുകയാണെന്ന് സ്ഥാപിക്കുകയാണ് ശാസ്ത്രജ്ഞന്റെ ലക്ഷ്യം. അതേസമയം ഒയാങ്ങിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹോങ്കോംഗ് സർവകലാശാലയിലെ ബഹിരാകാശ ഗവേഷണ വിഭാഗത്തിലെ ഒരു ശാസ്ത്രജ്ഞർ പറഞ്ഞു.
Discussion about this post