ന്യൂഡൽഹി; താനെ കള്ളനോട്ട് കേസിൽ നാലുപേർക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. അങ്കിൾ,ജാവേദ് പട്ടേൽ, ജാവേദ് ചിക്‌ന എന്നിങ്ങനെ അപരനാമങ്ങളിൽ അറിയപ്പെടുന്ന ഭീകരൻ, മുംബൈ സ്വദേശികളായ റിയാസ് ഷിക്കിൽക്കർ, മുഹമ്മദ് ഫയാസ് ഷിക്കിൽക്കർ, നാസിർ ചൗധരി എന്നിവർക്കെതിരെയാണ് കുറ്റപത്രം.
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ് (യുഎ (പി) നിയമം) എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ഫയാസ് ഷിക്കിൽക്കറിനെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
അന്വേഷണത്തിൽ ഫയാസ് തീവ്രവാദിയായ ‘അങ്കിളുമായി’ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെട്ടിരുന്നതായും ഇന്ത്യയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതായും കണ്ടെത്തി. ‘അങ്കിൾ’ എന്നയാളിൽ നിന്ന് ഫയാസിന് ഫണ്ട് ലഭിച്ചതായും ‘ഭായ്’ എന്നറിയപ്പെടുന്ന ഒരു അസോസിയേറ്റ് വഴി അയച്ചതായും കണ്ടെത്തി.
ഇന്ത്യൻ കറൻസിയുടെ മൂല്യം തകർക്കാനായി സമ്പദ്വ്യവസ്ഥയിൽ വൻതോതിൽ കള്ളപ്പനോട്ട് ഒഴുക്കാനായിരുന്നു ഭീകരന്റെ ശ്രമം. ഇതിനായി മുംബൈ സ്വദേശികളായ യുവാക്കളെ കൂട്ടുപിടിക്കുകയായിരുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച തടയാനായി അടിക്കടി കള്ളനോട്ട് വിപണിയിലേക്ക് ഒഴുക്കുക എന്നതായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്.
Discussion about this post