കോഴിക്കോട്: താമരശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സഹോദരൻ അറസ്റ്റിൽ. വീട്ടിൽ വച്ച് സഹോദരൻ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. പരാതിയിന്മേൽ പെൺകുട്ടിയുടെ സഹോദരനെതിരെ പോക്‌സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇയാളിൽ നിന്ന് പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പീഡനത്തിനിരയായ വിവരം തന്റെ സുഹൃത്തിനോടാണ് പെൺകുട്ടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സുഹൃത്തായ പെൺകുട്ടിയാണ് സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുന്നത്.
പിന്നീട് സ്‌കൂൾ അധികൃതർ പെൺകുട്ടിയോട് ചോദിച്ചപ്പോൾ ഈ വിവരങ്ങൾ തുറന്ന് പറയുകയായിരുന്നു. സ്‌കൂൾ അധികൃതരാണ് വിഷയം ചൈൽഡ് ലൈനിലും പോലീസിലും അറിയിക്കുന്നത്. പിന്നാലെ പോക്‌സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.












