ഉറങ്ങുമ്പോൾ തലയിണ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. തലയിണ ഇല്ലാതെ ഉറങ്ങാൻ കഴിയാത്തവരുമുണ്ട്. എന്നാൽ തലയിണ ഇല്ലാതെ ഉറങ്ങുന്നതാണ് നല്ലതെന്നാണ് പൊതുവെ പറയാറുള്ളത്. ഇതൊരു തർക്ക വിഷയമായി തുടരുന്നുണ്ടെങ്കിലും തലയിണ ഇല്ലാതെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്നാണ് പഠനങ്ങൾ പറയുന്നത്. വിഷാദം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ തടയാൻ ഇത് സാധിക്കുന്നു.
ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ തലയിണ ഇല്ലാതെ ഉറങ്ങുന്നത് വഴി സാധിക്കും. ഉറക്കമില്ലായ്മയുടെ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ തലയിണ ഇല്ലാതെ ഉറങ്ങുന്നതാണ് നല്ലത്. ഇതുവഴി വളരെ വേഗത്തിൽ ഉറങ്ങാൻ കഴിയുന്നു.
ഭൂരിഭാഗം പേർക്കും അനുഭവപ്പെടുന്ന പ്രധാന പ്രശ്‌നമാണ് കഴുത്ത് വേദന. തലയിണയുടെ ഉപയോഗമാണ് പ്രധാനമായും കഴുത്ത് വേദനയ്ക്ക് കാരണം ആകുന്നത്. ഉറങ്ങുമ്പോൾ കഴുത്ത് കട്ടിലിന് സമാന്തരമായി വിന്യസിക്കണം. തലയിണ ഉപയോഗിക്കുമ്പോൾ നമ്മുടെ കഴുത്ത് മുകളിലേക്കോ താഴേയ്‌ക്കോ വിന്യസിക്കുന്നു. ഇത് കഴുത്തിന് സമ്മർദ്ദം ഉണ്ടാക്കുകയും വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. നടുവേദന ഒഴിവാക്കാനും തലയിണ ഇല്ലാതെ ഉറങ്ങാൻ ശ്രമിക്കാം. തലയിണ ഉപയോഗിക്കുന്നത് നടുവിന്റെ വക്രതയ്ക്ക് കാരണം ആകുന്നു.
തലയിണ ഉപയോഗിച്ച് ഉറങ്ങുന്നത് മുഖക്കുരുവിനും ചുളിവുകൾക്കും കാരണം ആകുന്നു. അതിനാൽ സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവർ തലയിണ ഇല്ലാതെ ഉറങ്ങുന്നതാണ് നല്ലത്. മുഖം തലയിണയിൽ അമരുന്നതാണ് ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണം ആകുന്നത്.
ഓർമ്മ ശക്തിയും സർഗ്ഗാത്മകതയും മെച്ചപ്പെടുത്താൻ തലയിണ ഒഴിവാക്കിയുള്ള ഉറക്കം സഹായിക്കും. തലയിണയില്ലാതെ ഉറങ്ങുന്നത് മികച്ച ഉറക്കം പ്രധാനം ചെയ്യും. അതുവഴി വിഷാദവും മറ്റ് മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യതയും കുറയുന്നു. ഇതാണ് ഓർമ്മ ശക്തി മെച്ചപ്പെടുത്തുന്നത്. അലർജിയുള്ളവർ തലയിണ ഇല്ലാതെ ഉറങ്ങുന്നതാണ് നല്ലത്.
Discussion about this post