അഹമ്മദാബാദ്: നബിദിന ഘോഷയാത്രയ്ക്കിടെ ഹിന്ദു വിശ്വാസികൾക്കും ദൈവങ്ങൾക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. 20 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ വഡോദരയിലായിരുന്നു സംഭവം.
വെള്ളിയാഴ്ചയായിരുന്നു നബിദിനം. ഇതിനോട് അനുബന്ധിച്ചുള്ള ഘോഷയാത്ര ക്ഷേത്രത്തിന് മുൻപിലൂടെ കടന്ന് പോകുന്നതിനിടെ ആയിരുന്നു സംഭവം. ക്ഷേത്രത്തിന് മുൻപിൽ എത്തിയപ്പോൾ ഇവർ ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും അധിക്ഷേപിക്കുകയായിരുന്നു. അശ്ലീല പരാമർശങ്ങൾ ഉൾപ്പെടെ ആയിരുന്നു ഇവർ നടത്തിയത്. ഇതോടെ സ്ഥലത്ത് സംഘർഷം ഉണ്ടായി. ഇതിൽ എടുത്ത കേസിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
പരാതി ലഭിച്ചതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ പേർ ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് വിവരം. ഇവരെയും ഉടൻ പിടികൂടും. സംഭവത്തിൽ 13 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 153 എ, 294 ബി, 298, 323 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post