ബംഗളൂരു; കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് സ്ത്രീമരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.വസന്തപുരയിൽ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളായ എസ്. പ്രേമ (48), ബി.കൃഷ്ണ (58) എന്നിവരുടെ മേൽ നാഗഭൂഷണയുടെ കാർ പാഞ്ഞുകയറുകയായിരുന്നു.
നടനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത കുമാരസ്വാമി ട്രാഫിക് പോലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുമുണ്ട് എന്നാണ് റിപ്പോർട്ട്.അപകടത്തിൽപെട്ട ദമ്പതിമാരെ നാഗഭൂഷണയാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് വിവരം.
മരിച്ച സ്ത്രീയുടെ ഭർത്താവ് കൃഷ്ണ പരിക്കുകളോടെ ചികിത്സയിലാണ്. കൃഷ്ണയുടെ തലക്കും വയറിനും കാലിനും പരിക്കുണ്ട്. നാഗഭൂഷണ ഉത്തരഹള്ളിയിൽ നിന്ന് വരുന്നതിനിടെയിലാണ് അപകടം. അമിതവേഗത്തിലായിരുന്നു നാഗഭൂഷണ് വാഹനം ഓടിച്ചതെന്നും ആരോപണങ്ങൾ ഉണ്ട്.
Discussion about this post