പാകിസ്താൻ ഭീകരസംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ സ്ഥാപകരിലൊരാളായ ഫാഫിസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മുഖംമൂടി ധരിച്ചെത്തിയവർ എസ് യുവിയിൽ എത്തിയാണ് കമാലുദ്ദീനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഈ വാർത്തകൾ അഭ്യൂഹങ്ങളാണെന്ന് പറഞ്ഞ് ഭീകരസംഘടന തള്ളുന്നുണ്ടെങ്കിലും കമാലുദ്ദീൻ സയീദ് ഇപ്പോൾ എവിടെയാണെന്നതിനെ കുറിച്ച് ആർക്കും അറിവില്ലെന്നാണ് സൂചന. 26/11 മുംബൈ ഭീകരാക്രമണത്തിൻറെ സൂത്രധാരൻ ഹാഫിസ് സയീദിൻറെ മുഖ്യസഹായി മുഫ്തി ഖൈസർ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കമാലുദ്ദീനെ കാണാനില്ലെന്നും വധിക്കപ്പെട്ടുവെന്നുമുള്ള റിപ്പോർട്ടും പുറത്ത് വരുന്നത്. അതിക്രൂരപീഡനത്തിന് ഇരയാക്കിയാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹം വികൃതമാക്കിയെന്നും വിവരങ്ങളുണ്ട്.

ലഷ്‌കർ ഇ ടി പ്രവർത്തകനും പ്രമുഖ മതപണ്ഡിതനുമായ മൗലാന സിയാവുർ റഹ്‌മാന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ഒരു ഡസൻ ഭീകരരെ സുരക്ഷിത കേന്ദ്രങ്ങളിൽ പാർപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ, ലഷ്‌കറിന്റെ രണ്ടാമത്തെ വലിയ കമാൻഡാണെന്ന് പറയപ്പെടുന്ന ഹഫീസ് സയീദിന്റെ മറ്റൊരു മകൻ തൽഹയുടെ സുരക്ഷയും വർധിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഹഫീസ് സയീദിന്റെ പിൻഗാമിയായി തൽഹയെ ഉയർത്തിയത് ഭീകരർക്കിടയിൽ അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു.

2019 ൽ ലാഹോറിൽ ഉണ്ടായ ആക്രമണത്തിൽ നിന്ന് തൽഹ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇത് ലഷ്‌കറിലെ ആഭ്യന്തര കലഹത്തിന് കാരണമായി കണക്കാക്കപ്പെടുന്നു. തൽഹയെ ഫാഫിസ് സയീദിന്റെ പിൻഗാമിയായി ഉയർത്തിയതും ലഷ്‌കറിന്റെ സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണവും സംഘടനയിലെ ചില ഭീകരർക്ക് അസ്വീകാര്യമായിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത സുരക്ഷാ വലയത്തിൽ നിന്ന് ലഷ്‌കറിന് കനത്ത് പ്രഹരമേറ്റ പോലെ കമാലുദ്ദീനെ കാണാനായതും പിന്നാലെ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്ത് വരുന്നതും.













Discussion about this post