ന്യൂഡൽഹി: അറസ്റ്റിലായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരൻ ഷാനവാസ് അയോദ്ധ്യയിലെ രാമക്ഷേത്രമുൾപ്പെടെ തകർക്കാൻ പദ്ധതിയിട്ടിരുന്നതായി ഡൽഹി പോലീസ്. ചോദ്യം ചെയ്യലിലാണ് ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങൾ തകർക്കാൻ ഷാനവാസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
അയോദ്ധ്യയിലെ രാമക്ഷേത്രം, ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ വൻ ഭീകരാക്രമണം ആണ് ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായുള്ള ആസൂത്രണം പുരോഗമിക്കുന്നതിനിടെ ആയിരുന്നു ഷാനവാസും സംഘവും അറസ്റ്റിലായത്. ഇതിന് പുറമേ ഡൽഹി യുപി എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ മാർക്കറ്റുകൾ തിരക്കേറിയ മറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഭീകരാക്രമണം നടത്താൻ ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതിയിട്ടിരുന്നു. ഇന്ത്യയിൽ നിന്നും പാകിസ്താനിലേക്ക് കടന്ന ഭീകരൻ ഫർഹത്തുള്ള ഗോരിയാണ് ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
ഭീകരാക്രമണത്തിനായി ഇന്ത്യയിലെ യുവാക്കളെ ഭീകര സംഘടനയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളും ഭീകരർ നടത്തിയിരുന്നു. ഓൺവഴിയായിരുന്നു ഇതിനുള്ള ശ്രമങ്ങളെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു പൂനെയിൽ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ പദ്ധതിയിട്ട കേസുമായി ബന്ധപ്പെട്ട് ഷാനവാസിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം മറ്റ് രണ്ട് ഭീകരരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും രാജ്യത്തെ പ്രമുഖരെ വധിക്കാൻ പദ്ധതിയിട്ടതുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
Discussion about this post