സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ പരിചിതമായ ഒന്നാകും ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. നമ്മുടെ കാഴ്ച ശക്തി ബുദ്ധികൂർമ്മത എന്നിവ അളക്കുന്ന ഗെയിമുകൾ ആണ് ഇത്. നിത്യേന ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകളിൽ ഏർപ്പെടുന്നത് നമ്മുടെ ബുദ്ധി ശക്തിയ്ക്ക് ഏറെ മികച്ചതാണ്. ഏകാഗ്രത വർദ്ധിപ്പിക്കാനും ഇത്തരം ഗെയിമുകൾക്ക് കഴിയും. അത്തരമൊരു ഗെയിമാണ് താഴെ നൽകിയിരിക്കുന്നത്.
സ്വെറ്റർ ഇട്ട് നിൽക്കുന്ന ഒരു കൂട്ടം മൂങ്ങകളാണ് ചിത്രത്തിൽ ഉള്ളത്. 35 ഓളം മൂങ്ങകൾ ചിത്രത്തിൽ ഉണ്ട്. മഞ്ഞയും ഓറഞ്ചും കലർന്ന നിറത്തിലുള്ള സ്വെറ്ററുകളാണ് മൂങ്ങകൾ ധരിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ ഒരു മൂങ്ങ മാത്രം ധരിച്ച സ്വെറ്റർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. ഈ മൂങ്ങയെ കണ്ടെത്തുകയാണ് നിങ്ങൾ ചെയ്യേണ്ടത്.
കേൾക്കുമ്പോൾ വളരെ എളുപ്പമെന്ന് തോന്നിയേക്കാം. എന്നാൽ അത്ര എളുപ്പമല്ല. 10 സെക്കന്റിൽ വേണം ഒറ്റയാനെ നിങ്ങൾ കണ്ടെത്താൻ. അങ്ങനെ നിങ്ങൾ കണ്ടെത്തിയാൽ അപാര കാഴ്ച ശക്തിയും ഏകാഗ്രതയുമാണ് നിങ്ങൾക്ക് ഉള്ളതെന്ന് മനസ്സിലാക്കാം.
കാപ്പി കുടിയ്ക്കുന്ന മൂങ്ങയ്ക്ക് സമീപം നിൽക്കുന്ന മൂങ്ങയാണ് ചിത്രത്തിലെ ഒറ്റയാൻ. ഈ മൂങ്ങ ധരിച്ചിരിക്കുന്ന സ്വെറ്റർ ചിത്രത്തിലെ മറ്റൊരു മൂങ്ങയ്ക്കും ഇല്ല. 10 സെക്കൻഡിൽ ഈ മൂങ്ങയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് എങ്കിൽ മികച്ച കാഴ്ച ശക്തിയും ഏകാഗ്രതയുമാണ് നിങ്ങൾക്ക് ഉള്ളത് എന്ന് ഉറപ്പിച്ചോളൂ.
Discussion about this post