ആണവ അന്തർവാഹിനി അപകടത്തിൽപെട്ട് 55 ചൈനീസ് സൈനികർ മരിച്ചതായി റിപ്പോർട്ട്. വിദേശ കപ്പലുകളെ ലക്ഷ്യം വെച്ച് പശ്ചിമ പസഫിക് സമുദ്രത്തിലെ ഉള്‍ക്കടലായ മഞ്ഞക്കടലിൽ നിലയുറപ്പിച്ച അന്തർവാഹിനിയാണ് അപകടത്തിൽപെട്ടത്. ക്യാപ്റ്റനും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 55 പേരാണ് മരിച്ചത്. എന്നാൽ അപകടം സംബന്ധിച്ച് ചൈന ഔദ്യോഗിക സ്ഥിരീകരണം നടത്തയിട്ടില്ല.
അമേരിക്കയെയും ബ്രിട്ടനെയും ലക്ഷ്യം വെച്ചാണ് അന്തർനാഹിനി ഷാങ്ഹായ്‌ക്ക് വടക്കുള്ള ഷാൻഡോംഗ് പ്രവിശ്യയ്ക്ക് സമീപം നിലയുറപ്പിച്ചതെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ റിപ്പോർട്ട്. അന്തർവാഹിനി നഷ്ടപ്പെട്ട വിവരം ചൈന നിഷേധിക്കുകയാണ് ഉണ്ടായത്.സംഭവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ബീജിംഗ് തള്ളിക്കളഞ്ഞു, തായ്‌വാനും റിപ്പോർട്ടുകൾ നിഷേധിച്ചു
പില്‍എ നാവിക സേനയുടെ 093-417 എന്ന അന്തര്‍വാഹിനിയാണ് അപകടത്തില്‍പ്പെട്ടത്. 15 വര്‍ഷമായി ചൈനീസ് നാവിക സേനയുടെ ഭാഗമാണ് ഈ അന്തർവാഹിനി. അന്തര്‍വാഹിനിയുടെ ഉള്ളിലെ ഓക്സിജന്‍ സംവിധാനങ്ങള്‍ തകര്‍ന്നുണ്ടായ വിഷബാധയാണ് സൈനികരുടെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് 21ന് അപകടം ഉണ്ടായതായാണ് ദി മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ അപകടം ഉണ്ടായാല്‍ കാര്‍ബണ്‍ഡയോക്സൈഡില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കാനുള്ള സംവിധാനം ബ്രിട്ടീഷ് അന്തര്‍വാഹിനികള്‍ക്കുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 351 അടി നീളമുള്ള അന്തര്‍വാഹിനിയായിരുന്നു ഇത്.













Discussion about this post