ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ ആംആദ്മി നേതാവ് സജ്ഞയ് സിംഗിനെ അറസ്റ്റ് ചെയ്ത് ഇഡി. ഡൽഹിയിലെ വസതിയിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. രാജ്യസഭാ എംപിയും ആംആദ്മിയുടെ പ്രമുഖ നേതാവും കൂടിയാണ് സജ്ഞയ് സിംഗ്.
മദ്യ നയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അന്വേഷണം നടത്തുന്നത്. രാവിലെ ഡൽഹിയിലെ വസതിയിൽ എത്തിയ അന്വേഷണ ഏജൻസി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഏകദേശം 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സജ്ഞയ് സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അടുത്തിടെ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ സജ്ഞയ് സിംഗിന്റെ പേരും പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന. ഡൽഹി കോടതിയിൽ നിന്നും അനുമതി വാങ്ങിയ ശേഷമായിരുന്നു ഇഡി സംഘം അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post