തിരുവനന്തപുരം; സംസ്ഥാനത്തിന്റെ പൊതുകടം പെരുകുന്നത് വലിയ അനർത്ഥങ്ങൾ വഴിയൊരുക്കുമെന്ന് സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ (ഗിഫ്റ്റ്) പഠനത്തിൽ മുന്നറിയിപ്പ്. പൊതുകടം നിയന്ത്രിച്ച് നിർത്തുന്നതിൽ കേരളം പരാജയപ്പെടുകയാണെന്നും ഗിഫ്റ്റ് പഠനം മുന്നറിയിപ്പ് നൽകുന്നു. ഈ രീതി തുടർന്നാൽ നിലവിലെ ബാധ്യത തീർക്കാൻ വീണ്ടും വീണ്ടും കടമെടുക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ കൂപ്പുകുത്തും. 2001 ൽ 25,721 കോടിയായിരുന്ന പൊതുകടം ഇപ്പോൾ 3.57 ലക്ഷം കോടിയായി.
കടം നിയന്ത്രിച്ചു നിർത്തുന്നതിൽ 2004-05 മുതൽ 2012-13 വരെയുള്ള കാലയളവിൽ ഒഴികെ സർക്കാർ പരാജയപ്പെട്ടു.അസിസ്റ്റന്റ് പ്രഫസർ ഡോ. പി.എസ്.രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഒരു സംസ്ഥാനത്തിന് എത്ര കടം താങ്ങാനാകുമെന്നു നിർണയിക്കുന്നത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) എത്ര ശതമാനം കടമുണ്ടെന്നു നോക്കിയാണ്. ജിഎസ്ഡിപി കടം അനുപാതം കഴിഞ്ഞ വർഷം 39 ശതമാനത്തോളമെത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കുറഞ്ഞ പലിശ നിരക്കിൽ കടമെടുക്കുക, കേന്ദ്രസഹായം തേടുക എന്നിവ വിദഗ്ധ സംഘം മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങളാണ്.
Discussion about this post