എറണാകുളം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും സി ബി ഐ യ്ക്ക് കോടതി നിർദ്ദേശവും നൽകി. ഗൂഢാലോചന ഉണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്. മകന്റെ മരണത്തിന് പിന്നിൽ ഉണ്ടായ കാരണങ്ങൾ അറിയാൻ പിതാവിന് അവകാശം ഉണ്ടെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
2019 സെപ്റ്റംബർ 25നു പുലർച്ചെയാണ് ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെടുന്നത്.ബാലഭാസ്കറിന്റെ അപകട മരണം ആണെന്നാണ് മുൻപ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പിതാവ് നൽകിയ ഹർജിയിൽ പറയുന്നത്. അപകട സമയത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ ചില സംശയങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഇക്കാരണങ്ങൾ ഒന്നും പരിശോധിക്കാതെ വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേരുകയായിരുന്നു.
ബാലഭാസ്കറിന്റെ അപകട മരണം ആണെന്നാണ് ആദ്യം കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. തുടർന്ന് സി ബി ഐ കേസ് അന്വേഷിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നു. പിതാവിന്റെ അപേക്ഷ പരിഗണിച്ച കോടതി കേസ് സി ബി ഐ യ്ക്ക് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് നൽകിയ റിപ്പോർട്ട് ശരിവെച്ചു കൊണ്ട് അപകടമരണം തന്നെ ആണെന്ന് സി ബി ഐ യും റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
Discussion about this post