മുംബൈ: നാഗ്പൂരിൽ നടക്കുന്ന ആർഎസ്എസ് വിജയദശമി മഹോത്സവത്തിൽ പ്രശസ്ത ഗായകൻ പദ്മശ്രീ ശങ്കർ മഹാദേവൻ മുഖ്യതിഥിയാകും. ട്വിറ്ററിലൂടെ ആർഎസ്എസ് ആണ് ഇക്കാര്യം പങ്കുവച്ചത്. ഈ മാസം 24നാണ് ആർഎസ്എസ്എസിന്റെ വിജയദശമി മഹോത്സവം നടക്കുന്നത്.
രേശിംഭാഗ് മൈതാനത്താണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. രാവിലെ 7.40 മുതൽ പരിപാടികൾ ആരംഭിക്കും. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും. പരിപാടിയിൽ അദ്ദേഹം ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്യും. 98ാമത് വിജയ ദശമി മഹോത്സവമാണ് നാഗ്പൂരിൽ നടക്കുന്നത്. 1925 മുതലാണ് ആർഎസ്എസ് വിജയദശമി മഹോത്സവം സംഘടിപ്പിക്കാൻ ആരംഭിച്ചത്.
കഴിഞ്ഞ വർഷം സംഘടിപ്പിച്ച പരിപാടിയിൽ പർവ്വതാരോഹക സന്തോഷ് യാദവായിരുന്നു മുഖ്യതിഥി. എവറസ്റ്റ് കൊടുമുടി രണ്ട് തവണ കീഴടക്കുന്ന ആദ്യ വനിതയാണ് സന്തോഷ് യാദവ്. വർഷങ്ങൾക്ക് ശേഷമാണ് ആർഎസ്എസ് വിജയദശമി മഹോത്സവം വിപുലമായി ആഘോഷിക്കുന്നത്. കൊറോണ ഭീഷണി നിലനിൽക്കുന്നതിനാൽ കഴിഞ്ഞ വർഷങ്ങളിലെല്ലാം നിയന്ത്രണങ്ങളോടെ ആയിരുന്നു ആഘോഷം.
Discussion about this post