ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ആംആദ്മി എംപി സഞ്ജയ് സിംഗിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്ക് ആണ് കസ്റ്റഡിയിൽ വിട്ടത്. മദ്യനയ അഴിമതി കേസിൽ ഇന്നലെയാണ് സഞ്ജയ് സിംഗിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.
പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം സഞ്ജയ് സിംഗിനെ വൈകീട്ട് ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു. 10 ദിവസത്തെ കസ്റ്റഡി ആയിരുന്നു ഇഡി ആവശ്യപ്പെട്ടത്. എന്നാൽ അഞ്ച് ദിവസം കോടതി അനുവദിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ടോടെയായിരുന്നു സഞ്ജയ് സിംഗിനെ ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നിലവിൽ ഇഡി അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതൽ ഇഡി സഞ്ജയ് സിംഗിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പുറമേ 10 മണിക്കൂറിലധികം നേരം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.









Discussion about this post