പ്രമേഹം എന്ന ജീവിതശൈലി രോഗം ഇന്നേറെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. കൃത്യസമയത്ത് രോഗത്തെ കൃത്യമായി തിരിച്ചറിഞ്ഞ് പരിശോധിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കുന്നു.
പ്രമേഹം ശരീരത്തെ പിടികൂടുന്ന സമയത്ത് തന്നെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങും. എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല എങ്കിലും മാറിമറിഞ്ഞ് വരുന്ന ഈ ലക്ഷണങ്ങൾ രോഗം ഗുരുതരമാകും മുൻപേ ചികിത്സ തേടാൻ നമ്മെ സഹായിക്കുന്നു.
വർധിച്ച വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക ഇവയാണ് സാധാരണ ലക്ഷണങ്ങൾ. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം, ഇവയും രോഗ ലക്ഷണമാകാം. തുടർച്ചയായുള്ള അണുബാധയും പ്രമേഹ സൂചനയാകാം. പുരുഷന്മാരിൽ പേശികൾക്ക് ബലക്ഷയം, ലൈംഗിക വിരക്തി, ശീഘ്രസ്ഖലനം ഇവയും ഉണ്ടാകാം. സ്ത്രീകളിൽ സാധാരണ ലക്ഷണങ്ങൾ കൂടാതെ മൂത്രനാളിയിലെ അണുബാധ, യീസ്റ്റ് ഇൻഫക്ഷൻ, ചർമം വരളുക, ചൊറിച്ചിൽ ഉണ്ടാകുക എന്നിവയുമാണ് ലക്ഷണങ്ങൾ.
കഴുത്തിന് ചുറ്റും കറുപ്പ് നിറം
ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് ഈ ലക്ഷണം കാണുക. കക്ഷങ്ങളിലും മുമ്പില്ലാത്ത വിധം ഇരുണ്ട പാടുകൾ കണ്ടാൽ ഒന്ന് ശ്രദ്ധിക്കൂ. ശരീരത്തിന് ഉപയോഗിക്കാൻ സാധിക്കാത്ത അധിക ഇൻസുലിൻ ആണണ് ഇതിന്റെ കാരണം ഇത് ശരീരത്തിൽ അടിഞ്ഞ് കൂടുന്നു. ഇതാണ് കക്ഷത്തിലും കഴുത്തിന് ചുറ്റും കറുപ്പ് നിറത്തിന് കാരണം.
തലകറക്കം
തലകറക്കം പോലുള്ള അസ്വസ്ഥതകൾ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നതാണ്. ഇത്തരം അവസ്ഥയിൽ നിങ്ങളുടെ പ്രമേഹത്തെ അൽപം ഗുരുതരമാക്കുന്നതാണ്. ഇത് കൂടാതെ ഇവരിൽ വിട്ടുമാറാത്ത ക്ഷീണം, തലകറക്കം എന്നിവയും സ്ഥിരമായി ഉണ്ടാവുന്നു
ശ്വാസത്തിന് പഴത്തിന്റെ ഗന്ധം
വിയർപ്പിനും ശ്വാസത്തിനും സ്വാഭാവികമായ ഗന്ധമുണ്ട്. ശരീരത്തിൽ പ്രമേഹത്തിൻറെ അളവ് കൂടുതലാണെങ്കിൽ ശരീരത്തിലെ കീറ്റോൺ ബോഡികൾ വളരെയധികം അപകടകരമായ നിലയിൽ വർദ്ധിക്കുന്നു. ഇത് പലപ്പോഴും രക്തത്തിലും യൂറിനിലും പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുന്നു. അതിൻറെ ഫലമായി നിങ്ങളുടെ ശ്വാസത്തിന് പഴത്തിൻറെ ഗന്ധമായിരിക്കും.
ആവർത്തിച്ചു വരുന്ന അണുബാധ
പ്രമേഹമുള്ളവരുടെ പ്രതിരോധശേഷിയിലും കാര്യമായ വ്യത്യാസമുണ്ടാകാം. സ്വകാര്യ ഭാഗങ്ങളിലും സ്‌കിൻ ഇൻഫെക്ഷനും തുടർച്ചയായി വരുന്നത് പ്രമേഹം കാരണമാകാം.
പെട്ടെന്നുള്ള ദേഷ്യവും സങ്കടവുമെല്ലാം ബ്ലഡ് ഷുഗറിലെ വ്യത്യാസം കൊണ്ട് സംഭവിക്കുന്നതാകാം. ഇതും പ്രമേഹത്തിന്റെ സൂചനയാണ്.
മുറിവുകൾ ഉണങ്ങാൻ വൈകുന്നത്
ബ്ലഡ് ഷുഗർ വർധിച്ചാൽ മുറിവുകൾ ഉണങ്ങാൻ വൈകും. അതിനാൽ മുറിവുകൾ ഉണങ്ങാൻ കാലതാമസമുണ്ടാകുന്നത് പ്രമേഹത്തിന്റെ സൂചനയാ
ചർമ്മത്തിൽ ചൊറിച്ചിൽ അസഹനീയമായി തുടരുകയാണോ? എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അൽപം ശ്രദ്ധിക്കണം. കാരണം പഞ്ചസാരയുടെ അളവിൽ ഉണ്ടാവുന്ന മാറ്റമാണ് പലപ്പോഴും ഇത്തരം ചർമ്മ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്
പതിവായിട്ടുള്ള മൂത്രശങ്ക
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലല്ല എന്നതിന്റെ പ്രധാന സൂചനകളിലൊന്നാണ്, പ്രത്യേകിച്ച് രാത്രിയിൽ, പലപ്പോഴും മൂത്രമൊഴിക്കാൻ തോന്നുന്നത്.
Discussion about this post