കൊല്ലം: പ്രസിദ്ധമായ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പത്തിന്റെ വില കൂട്ടിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയിൽ നിന്ന് 40 രൂപയായി ഉയർത്താനുള്ള തീരുമാനത്തിനെതിരെയാണ് ഹരജി. വില വർധന അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യം.എറണാകുളം സ്വദേശി പി.ആർ രാജീവാണ് ഹർജി ഫയൽ ചെയ്തത്. അഭിഭാഷകൻ സുവിദത്ത് സുന്ദരമാണ് ഹർജിക്കാരനായി അപ്പീൽ ഫയൽ ചെയ്തത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓംബുഡ്സ്മാൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിയപ്പത്തിന്റെ വില വർധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
അസംസ്‌കൃത സാധനങ്ങളുടെ വിലയിൽ ഉണ്ടായ വർധന ചൂണ്ടിക്കാട്ടിയാണ് ഉണ്ണിയപ്പത്തിന്റെ വിലയും വർധിപ്പിക്കാൻ ഓംബുഡ്സ്മാൻ ശുപാർശ ചെയ്തത്.
Discussion about this post